ആ നന്പർ വിലപ്പോകില്ല: വിളിക്കുന്നത് ആരെന്നറിയാം
ആ നന്പർ വിലപ്പോകില്ല: വിളിക്കുന്നത് ആരെന്നറിയാം
Sunday, May 22, 2022 2:23 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ന്യൂ​​​ഡ​​​ൽ​​​ഹി: മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലേ​​​ക്ക് ഊ​​​രും പേ​​​രു​​​മി​​​ല്ലാ​​​ത്ത അ​​​ജ്ഞാ​​​ത കോ​​​ളു​​​ക​​​ൾ വ​​​രു​​​ന്ന​​​തു ത​​​ട​​​യാ​​​നൊ​​​രു​​​ങ്ങി സ​​​ർ​​​ക്കാ​​​ർ. വി​​​ളി​​​ക്കു​​​ന്ന ആ​​​ളു​​​ടെ കൃ​​​ത്യ​​​മാ​​​യ പേ​​​ര് മൊ​​​ബൈ​​​ൽ സ്ക്രീ​​​നി​​​ൽ തെ​​​ളി​​​ഞ്ഞു വ​​​രു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​ക​​​യാ​​​ണ് ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (ട്രാ​​​യ്).

ഫോ​​​ണി​​​ൽ സേ​​​വ് ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത ന​​​ന്പ​​​റി​​​ൽ​​നി​​​ന്നു കോ​​​ൾ വ​​​ന്നാ​​​ലും വി​​​ളി​​​ക്കു​​​ന്ന ആ​​​ളു​​​ടെ പേ​​​രു കാ​​​ണി​​​ക്കു​​​ന്ന ആ​​​പ്പ് ആ​​​ണ് ഒ​​​രു​​​ക്കു​​​ന്ന​​​ത്. ബി​​​സി​​​ന​​​സ് പ്ര​​​മോ​​​ഷ​​​ൻ കോ​​​ളു​​​ക​​​ളും അ​​​ണ്‍നോ​​​ണ്‍ ന​​​ന്പ​​​ർ എ​​​ന്നെ​​​ഴു​​​തി​​​ക്കാ​​​ണി​​​ക്കു​​​ന്ന കോ​​​ളു​​​ക​​​ളും മൊ​​​ബൈ​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു പ​​​ല​​​പ്പോ​​​ഴും സ​​​മ​​​യ​​​ന​​​ഷ്ട​​​വും ശ​​​ല്യ​​​വും ഉ​​​ണ്ടാ​​​ക്കാ​​​റു​​​ണ്ട്. നി​​​ല​​​വി​​​ൽ ട്രൂ ​​​കോ​​​ള​​​ർ ആ​​​പ്പ് വ​​​ഴി വി​​​ളി​​​ക്കു​​​ന്ന​​​ത് ആ​​​രെ​​​ന്ന് അ​​​റി​​​യാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഉ​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തു വ​​​ള​​​രെ സ​​​ങ്കീ​​​ർ​​​ണ​​​വും കൃ​​​ത്യ​​​ത​​​യി​​​ൽ പ​​​രി​​​മി​​​തി​​​ക​​​ൾ ഉ​​​ള്ള​​​തു​​​മാ​​​ണ്. മ​​​റ്റാ​​​രെ​​​ങ്കി​​​ലും സേ​​​വ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന പേ​​​രി​​​ലാ​​​യി​​​രി​​​ക്കും പ​​​ല​​​പ്പോ​​​ഴും ട്രൂ ​​​കോ​​​ള​​​റി​​​ൽ വി​​​ളി​​​ക്കു​​​ന്ന ആ​​​ളു​​​ടെ പേ​​​രു തെ​​​ളി​​​ഞ്ഞു വ​​​രി​​​ക.

എ​​​ന്നാ​​​ൽ, കെ​​​വൈ​​​സി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൃ​​​ത്യ​​​മാ​​​യ പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന സം​​​വി​​​ധാ​​​ന​​​ത്തി​​​നാ​​​യി​​​രി​​​ക്കും ട്രാ​​​യ് രൂ​​​പം ന​​​ൽ​​​കു​​​ക. ഇ​​​തി​​​നാ​​​യി ടെ​​​ലി​​​കോം വ​​​കു​​​പ്പു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞെ​​​ന്ന് ട്രാ​​​യ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ഡി. വ​​​ഗേ​​​ല പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ൽ ഇ​​​തി​​​നാ​​​യി ഒ​​​രു നി​​​ർ​​​ദേ​​​ശം മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ങ്കി​​​ലും പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ​​ത​​​ന്നെ ആ​​​രം​​​ഭി​​​ക്കും.


മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലേ​​​ക്ക് അ​​​പ​​​രി​​​ചി​​​ത ന​​​ന്പ​​​റു​​​ക​​​ളി​​​ൽ​​നി​​​ന്നു കോ​​​ൾ വ​​​ന്നാ​​​ലും വി​​​ളി​​​ക്കു​​​ന്ന ആ​​​ളു​​​ടെ കെ​​​വൈ​​​സി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള പേ​​​ര് സ്ക്രീ​​​നി​​​ൽ തെ​​​ളി​​​യും. ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​ക​​​ളി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടുള്ള കെ​​​വൈ​​​സി വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്നും ട്രാ​​​യ് ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു.

മൊ​​​ബൈ​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ പ​​​ല​​​പ്പോ​​​ഴും വെ​​​ട്ടി​​​ലാ​​​ക്കു​​​ന്ന സ്പാം ​​​കോ​​​ളു​​​ക​​​ൾ ത​​​ട​​​യു​​​ക​​​യാ​​​ണു പ്ര​​​ധാ​​​ന ല​​​ക്ഷ്യം. മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലൂ​​​ടെ​​​യു​​​ള്ള പ​​​ണം ത​​​ട്ടി​​​പ്പും ഓ​​​ണ്‍ലൈ​​​ൻ ത​​​ട്ടി​​​പ്പു​​​ക​​​ളും ത​​​ട​​​യാ​​​ൻ ഇ​​​തു​​​പ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം സു​​​താ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഏ​​​ത് ന​​​ട​​​പ​​​ടി​​​യോ​​​ടും സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ട്രൂ ​​​കോ​​​ള​​​ർ വ​​​ക്താ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

സ്പാം ​​​കോ​​​ളു​​​ക​​​ളും അ​​​തു​​​വ​​​ഴി​​​യു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ളും ത​​​ട​​​യാ​​​ൻ ക​​​ഴി​​​ഞ്ഞ 13 വ​​​ർ​​​ഷം ട്രൂ ​​​കോ​​​ള​​​ർ നി​​​ര​​​ന്ത​​​രം പ​​​രി​​​ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. ട്രാ​​​യി​​​യു​​​ടെ പു​​​തി​​​യ നീ​​​ക്ക​​​ത്തെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു എ​​​ന്നും എ​​​ല്ലാ​​​വി​​​ധ സ​​​ഹാ​​​യ സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ൽ​​​കു​​​മെ​​​ന്നും ട്രൂ ​​​കോ​​​ള​​​ർ വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.