മ​ണ​പ്പു​റം ഫി​നാ​ന്‍​സി​ന് 261 കോ​ടി അ​റ്റാ​ദാ​യം
മ​ണ​പ്പു​റം ഫി​നാ​ന്‍​സി​ന് 261 കോ​ടി അ​റ്റാ​ദാ​യം
Thursday, May 19, 2022 2:05 AM IST
കൊ​​​ച്ചി: 2022 മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം നാ​​​ലാം പാ​​​ദ​​​ത്തി​​​ല്‍ മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ന്‍​സ് ലി​​​മി​​​റ്റ​​​ഡ് 260.95 കോ​​​ടി രൂ​​​പ സം​​​യോ​​​ജി​​​ത അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മൂന്നാം പാദത്തിൽ 261.01 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ലാ​​​ഭം. ക​​​മ്പ​​​നി​​​യു​​​ടെ സം​​​യോ​​​ജി​​​ത ലാ​​​ഭം സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 1328.70 കോ​​​ടി​​​യാ​​​ണ്. ആ​​​സ്തി മൂ​​​ല്യ​​​ത്തി​​​ല്‍ 11.15 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഒ​​​രു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ കൈ​​​വ​​​രി​​​ച്ച വ​​​ള​​​ര്‍​ച്ച. മു​​​ന്‍ വ​​​ര്‍​ഷം 27,224.22 കോ​​​ടി​​​യാ​​​യി​​​രു​​​ന്ന ആ​​​സ്തി ഇ​​​ത്ത​​​വ​​​ണ 30,260.82 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ക​​​മ്പ​​​നി​​​യു​​​ടെ വാ​​​ര്‍​ഷി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ന വ​​​രു​​​മാ​​​നം 6061.02 കോ​​​ടി​​​യാ​​​ണ്. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​ത് 6330.55 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു.


ര​​​ണ്ടു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 0.75 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​​വി​​​ഹി​​​തം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നും ക​​​മ്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രു​​​ടെ ബോ​​​ര്‍​ഡ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.