ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്‌​സി​ന് 224 കോ​ടി മൊ​ത്ത​ലാ​ഭം
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്‌​സി​ന് 224 കോ​ടി മൊ​ത്ത​ലാ​ഭം
Thursday, May 12, 2022 12:19 AM IST
തൃ​​​ശൂ​​​ര്‍: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ 10,818 കോ​​​ടി രൂ​​​പ​​​യു​​​ടെ മൊ​​​ത്ത വി​​​റ്റു​​​വ​​​ര​​​വു​​​മാ​​​യി ച​​​രി​​​ത്ര​​​മെ​​​ഴു​​​തി. മു​​​ന്‍ വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 26 ശ​​​ത​​​മാ​​​ന​​​മാ​​ണു വ​​​ര്‍​ധ​​​ന.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷ​​​ത്തി​​​ലെ മൊ​​​ത്ത ലാ​​​ഭം 224 കോ​​​ടി രൂ​​​പ​​​യാ​​​ണ്. നാ​​​ലാം പാ​​​ദ​​​ത്തി​​​ലെ മൊ​​​ത്ത വി​​​റ്റു​​​വ​​​ര​​​വ് 2,857 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ വ്യാ​​​പാ​​​ര​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള വി​​​റ്റു​​​വ​​​ര​​​വ് 2,399 കോ​​​ടി രൂ​​​പ​​​യും. ഗ​​​ള്‍​ഫി​​​ല്‍​നി​​​ന്നു​​​ള്ള ആ​​​ക​​​മാ​​​ന വി​​​റ്റു​​​വ​​​ര​​​വ്, മു​​​ന്‍​വ​​​ര്‍​ഷ​​​ത്തേ​​​തു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍ ഏ​​​താ​​​ണ്ട് അ​​​തേ ത​​​ല​​​ത്തി​​​ല്‍ 425 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു.


ഇ​​​ന്ത്യ​​​യി​​​ലെ 21 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഗ​​​ള്‍​ഫി​​​ലെ നാ​​​ലു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​മാ​​​യു​​​ള്ള 154 ഷോ​​​റൂ​​​മു​​​ക​​​ളി​​​ലാ​​​യി 5,40,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ റീ​​​ട്ടെ​​​യ്ല്‍ സ്‌​​​പെ​​​യ്‌​​​സ് നി​​​ല​​​വി​​​ൽ ക​​​ല്യാ​​​ണി​​​നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.