ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യം 522 കോ​ടി
ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ  അ​റ്റാ​ദാ​യം 522 കോ​ടി
Wednesday, January 26, 2022 12:53 AM IST
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ പാ​​​ദ വാ​​​ര്‍​ഷി​​​ക അ​​​റ്റാ​​​ദാ​​​യം ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യി 500 കോ​​​ടി രൂ​​​പ ക​​​ട​​​ന്നു. 2021 ഡി​​​സം​​​ബ​​​ര്‍ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ ബാ​​​ങ്ക് 521.73 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ​​​മാ​​ണു നേ​​​ടി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 404.10 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു അ​​​റ്റാ​​​ദാ​​​യം. 29 ശ​​​ത​​​മാ​​​ന​​​മാ​​​ണ് അ​​​റ്റാ​​​ദാ​​​യ വ​​​ര്‍​ധ​​​ന.

പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭം 914.29 കോ​​​ടി രൂ​​​പ​​​യാ​​​യി. വാ​​​യ്പാ​​വി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ 12.14 ശ​​​ത​​​മാ​​​ന​​​മാ​​ണു വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച. 19.23 ശ​​​ത​​​മാ​​​നം വി​​​പ​​​ണി വി​​​ഹി​​​ത​​​ത്തോ​​​ടെ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു​​​ള്ള നി​​​ക്ഷേ​​​പ​​​ത്തി​​​ല്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് മു​​​ന്നേ​​​റ്റം തു​​​ട​​​രു​​​ക​​​യാ​​​ണ്.

എ​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലും പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ച് മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം തു​​​ട​​​രാ​​​ന്‍ ബാ​​​ങ്കി​​നു ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നു ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ന്‍ പ​​​റ​​​ഞ്ഞു.


ബാ​​​ങ്കി​​​ന്‍റെ ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ട്(​​​കാ​​​സ) 15 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ന്ന് 64,343.28 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ കാ​​​സ അ​​​നു​​​പാ​​​തം എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന നി​​​ര​​​ക്കാ​​​യ 36.68 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ തൊ​​​ട്ടു. മൊ​​​ത്തം ബി​​​സി​​​ന​​​സ് 10 ശ​​​ത​​​മാ​​​നം വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ച് 3,16,174.33 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. 1,61,669.92 കോ​​​ടി​​​യാ​​​യി​​​രു​​​ന്ന മൊ​​​ത്തം നി​​​ക്ഷേ​​​പം 1,75,431.69 കോ​​​ടി രൂ​​​പ​​​യാ​​​യി. ബാ​​​ങ്കി​​​ന്‍റെ അ​​​റ്റ മൂ​​​ല്യം 18,087.98 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

കാ​​​ര്‍​ഷി​​​ക വാ​​​യ്പ​​​ക​​​ള്‍ 17.95 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​​ടെ 18,431 കോ​​​ടി രൂ​​​പ​​​യാ​​​യി. ഭ​​​വ​​​ന വാ​​​യ്പ​​​ക​​​ള്‍ 13.87 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 21,684 കോ​​​ടി​​​യി​​​ലെ​​​ത്തി. സ്വ​​​ര്‍​ണ​​​വാ​​​യ്പ​​​ക​​​ള്‍ 11.48 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 16,378 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.