സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് നി​കു​തി​ക​ൾ സ്വീ​ക​രി​ക്കാം
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് നി​കു​തി​ക​ൾ സ്വീ​ക​രി​ക്കാം
Friday, January 14, 2022 1:44 AM IST
തൃ​​​ശൂ​​​ർ: കേ​​​ന്ദ്ര പ്ര​​​ത്യ​​​ക്ഷ​​​നി​​​കു​​​തി ബോ​​​ർ​​​ഡി​​​നും (സി​​​ബി​​​ഡി​​​ടി) കേ​​​ന്ദ്ര പ​​​രോ​​​ക്ഷ നി​​​കു​​​തി - ക​​​സ്റ്റം​​​സ് ബോ​​​ർ​​​ഡി​​​നും (സി​​​ബി​​​ഐ​​​സി) വേ​​​ണ്ടി, പ്ര​​​ത്യ​​​ക്ഷ, പ​​​രോ​​​ക്ഷ നി​​​കു​​​തി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​വാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

വി​​​വി​​​ധ നി​​​കു​​​തി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് കേ​​​ന്ദ്ര പ്ര​​​ത്യ​​​ക്ഷ​​​നി​​​കു​​​തി ബോ​​​ർ​​​ഡു​​​മാ​​​യും കേ​​​ന്ദ്ര പ​​​രോ​​​ക്ഷ നി​​​കു​​​തി - ക​​​സ്റ്റം​​​സ് ബോ​​​ർ​​​ഡു​​​മാ​​​യും ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു. സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​നെ നേ​​​ര​​​ത്തെ​​​ത​​​ന്നെ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ ഏ​​​ജ​​​ൻ​​​സി ബാ​​​ങ്കാ​​​യി നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.

സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഉ​​​ട​​​ൻ​​​ത​​​ന്നെ ബാ​​​ങ്കി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ ചാ​​​ന​​​ലു​​​ക​​​ളാ​​​യ സൈ​​​ബ​​​ർ​​​നെ​​​റ്റ് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് വ​​​ഴി​​​യോ, എ​​​സ്ഐ​​​ബി മി​​​റ​​​ർ പ്ല​​​സ് മൊ​​​ബൈ​​​ൽ ബാ​​​ങ്കിം​​​ഗ് ആ​​​പ്പ് വ​​​ഴി​​​യോ, ശാ​​​ഖ​​​ക​​​ൾ വ​​​ഴി​​​യോ പ്ര​​​ത്യ​​​ക്ഷ, പ​​​രോ​​​ക്ഷ നി​​​കു​​​തി​​​ക​​​ൾ അ​​​ട​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കും.


ഈ ​​​അം​​​ഗീ​​​കാ​​​രം സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഒ​​​രു നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണെ​​​ന്നു ബാ​​​ങ്കി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ മു​​​ര​​​ളി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു. റീ​​​ട്ടെ​​​യി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ചെ​​​റു​​​കി​​​ട - ഇ​​​ട​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും വ​​​ലി​​​യ കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്കും സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ബാ​​​ങ്കിം​​​ഗ് ഇ​​​ട​​​പാ​​​ടു​​​ക​​​ളും നി​​​കു​​​തി അ​​​ട​​​യ്ക്ക​​​ലും മ​​​റ്റു റ​​​വ​​​ന്യു പേ​​​മെ​​​ന്‍റു​​​ക​​​ളും ഇ​​​നി എ​​​ളു​​​പ്പ​​​ത്തി​​​ൽ ന​​​ട​​​ത്താ​​​നാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രും റീ​​​ട്ടെ​​​യി​​​ൽ ബാ​​​ങ്കിം​​​ഗ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ക​​​ണ്‍​ട്രി ഹെ​​​ഡു​​​മാ​​​യ സ​​​ഞ്ജ​​​യ് സി​​​ൻ​​​ഹ​​​യും, സി​​​ബി​​​ഡി​​​ടി - സി​​​ബി​​​ഐ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ത​​​മ്മി​​​ലാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.