മെ​ഡി​ക്ക​ല്‍ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​കൾ ‍പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍
മെ​ഡി​ക്ക​ല്‍ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​കൾ  ‍പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍
Sunday, January 9, 2022 1:56 AM IST
ദു​​​ബാ​​​യ്: മെ​​​ഡി​​​ക്ക​​​ല്‍ ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ അ​​​ന​​​ന്ത​​​മാ​​​യ സാ​​​ധ്യ​​​ത​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​യ ആ​​​സൂ​​​ത്ര​​​ണ​​​ത്തോ​​​ടെ രാ​​​ജ്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​സ്റ്റ​​​ര്‍ ഡി​​​എം ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​ആ​​​സാ​​​ദ് മൂ​​​പ്പ​​​ന്‍. ദു​​​ബാ​​​യ് എ​​​ക്സ്പോ 2020 ന്‍റെ ഇ​​​ന്ത്യ പ​​​വ​​​ലി​​​യ​​​നി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ടൂ​​​റി​​​സം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഹീ​​​ല്‍ ഇ​​​ന്ത്യ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

രാ​​​ജ്യ​​​ത്തെ ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ ചി​​​കി​​​ത്സാ വൈ​​​ദ​​​ഗ്ധ്യ​​​ത്തി​​​ല്‍ ആ​​​കൃ​​​ഷ്ട​​​രാ​​​യാ​​​ണ് വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു​​​ള്ള രോ​​​ഗി​​​ക​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഇ​​​ന്ത്യ​​​യി​​​ലേ​​​ത്തു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ അ​​​വ​​​ര്‍​ക്ക് ഉ​​​ന്ന​​​ത​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള ചി​​​കി​​​ത്സ​​​യാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. എ​​​ബി​​​എ​​​ച്ച്, ജെ​​​സി​​​ഐ മു​​​ത​​​ലാ​​​യ ഉ​​​ന്ന​​​ത​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ച ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മേ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി എ​​​ത്തു​​​ന്ന​​​വ​​​രെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​വൂ എ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചാ​​​ല്‍ ഈ ​​​ല​​​ക്ഷ്യം അ​​​നാ​​​യാ​​​സേ​​​ന കൈ​​​വ​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നും ആസാദ് മൂപ്പൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.