കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍​ട്ട് മാ​ര്‍​ച്ച് 24 മു​ത​ല്‍ കൊ​ച്ചി​യി​ല്‍
കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍​ട്ട്  മാ​ര്‍​ച്ച് 24 മു​ത​ല്‍ കൊ​ച്ചി​യി​ല്‍
Wednesday, December 1, 2021 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ട്രാ​​​വ​​​ല്‍​മാ​​​ര്‍​ട്ട് മാ​​​ര്‍​ച്ച് 24ന് ​​​തി​​​രി​​​തെ​​​ളി​​​യും.കൊ​​​ച്ചി ഗ്രാ​​​ന്‍റ് ഹ​​​യാ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ന് ശേ​​​ഷം വെ​​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​​ൻ​​​ഡി​​​ലെ സാ​​​ഗ​​​ര, സാ​​​മു​​​ദ്രി​​​ക ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ 25 മു​​​ത​​​ല്‍ 27 വ​​​രെ​​​യാ​​​ണ് ട്രാ​​​വ​​​ല്‍​മാ​​​ര്‍​ട്ട് എ​​​ന്ന് ടൂ​​​റി​​​സം മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് അ​​​റി​​​യി​​​ച്ചു.

കാ​​​ര​​​വാ​​​ന്‍ ടൂ​​​റി​​​സ​​​വും സാ​​​ഹ​​​സി​​​ക ടൂ​​​റി​​​സ​​​വു​​​മാ​​​കും ഇ​​​ക്കു​​​റി കേ​​​ര​​​ള ട്രാ​​​വ​​​ല്‍​മാ​​​ര്‍​ട്ടി​​​ന്‍റെ പ്ര​​​മേ​​​യം. ഇ​​​തോ​​​ടൊ​​​പ്പം ക​​​ഴി​​​ഞ്ഞ എ​​​ട്ട് വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി തു​​​ട​​​ര്‍​ന്നു​​​വ​​​രു​​​ന്ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത ടൂ​​​റി​​​സം ഇ​​​ത്ത​​​വ​​​ണ​​​യും പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​മാ​​​കും. ആ​​​ഭ്യ​​​ന്ത​​​ര ബ​​​യ​​​ര്‍​മാ​​​ര്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ പ്രാ​​​ധാ​​​ന്യം ന​​​ല്‍​കി​​​യാ​​​ണ് കെ​​​ടി​​​എം പ​​​തി​​​പ്പ് വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.


കേ​​​ര​​​ള​​​ത്തി​​​ലെ മൊ​​​ത്തം വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തെ തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ കേ​​​ര​​​ള ട്രാ​​​വ​​​ല്‍ മാ​​​ര്‍​ട്ടി​​​ന് സാ​​​ധി​​​ക്കു​​​മെ​​​ന്ന് കെ​​​ടി​​​എം പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി മാ​​​ത്യു പ​​​റ​​​ഞ്ഞു.ടൂ​​​റി​​​സം ഡ​​​യ​​​റ​​​ക്ട​​​ര്‍ വി.​​​ആ​​​ര്‍.​​​കൃ​​​ഷ്ണ​​​തേ​​​ജ, കെ​​​ടി​​​എം സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് പ്ര​​​ദീ​​​പ്, മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ഇ.​​​എം.​​​ന​​​ജീ​​​ബ്, ഏ​​​ബ്ര​​​ഹാം ജോ​​​ര്‍​ജ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.