വില്പനയുടെ വഴിയേ
വില്പനയുടെ വഴിയേ
Monday, November 22, 2021 12:53 AM IST
വി​​ദേ​​ശ​​ഫ​​ണ്ടു​​ക​​ൾ മ​​ന​​സുമാ​​റ്റാ​​ൻ ത​​യാ​​റാ​​യി​​ല്ല, ഓ​​ഹ​​രി​​സൂ​​ചി​​ക ​വീ​​ണ്ടും​ ത​​ള​​ർ​​ന്നു. ആ​​ഭ്യ​​ന്ത​​ര​​ഫ​​ണ്ടു​​ക​​ൾ വി​​പ​​ണി​​യി​​ലെ​ ത​​ക​​ർ​​ച്ച​​യെ​ പി​​ടി​​ച്ചു​​നി​​ർ​​ത്താ​​ൻ എ​​ല്ലാ​ അ​​ട​​വു​​ക​​ളും​ പ​​യ​​റ്റി​​യി​​ട്ടും​ പ്ര​​മു​​ഖ​​ ഇ​​ൻ​​ഡെ​ക്സു​​ക​​ൾ​ ഇ​ടി​ഞ്ഞു. ബോം​​ബെ​​ സെ​​ൻ​​സെ​​ക്സ് 1051 പോ​​യി​ന്‍റും ​നി​​ഫ്റ്റി 338 പോ​​യി​​ന്‍റും മു​​ൻ​​വാ​​രം​ താ​​ഴ്ന്നു.

ഈ ​​വാ​​രം​ ഷോ​​ർ​ട്ട് ക​​വ​​റിം​ഗി​ന് ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ മു​​തി​​രു​​മോ, അ​​തോ​​ ഡി​​സം​​ബ​​ർ സീ​​രീ​​സി​​ലേ​​ക്കു റോ​​ൾ ഓ​​വ​​റി​​നു മ​​ത്സ​​രി​​ക്കു​​മോ ​എ​ന്ന​തു കാ​ത്തി​രു​ന്നു കാ​ണാം. ര​​ണ്ടാ​​യാ​​ലും​ നിഫ്റ്റി​​യി​​ൽ ചാ​​ഞ്ചാ​​ട്ടം ​ശ​​ക്ത​​മാ​​കാം. വ്യ​​ഴാ​​ഴ്ച​​യാ​​ണു ഡെ​​റി​​വേ​​റ്റീ​​വ് മാ​​ർ​​ക്ക​​റ്റി​​ൽ ന​​വം​​ബ​​ർ സീ​​രീ​​സ്‌​ സെ​​റ്റി​​ൽ​​മെ​ന്‍റ്.

നി​​ഫ്റ്റി​​ക്ക് ഈ​​വാ​​രം 17,563ലെ​ ​ആ​​ദ്യ​​സ​​പ്പോ​​ർ​​ട്ടു ന​​ഷ്ട​​മാ​​യാ​​ൽ 17,362വ​​രെ​ ത​​ള​​രാം, എ​​ന്നാ​​ൽ ആ​​ദ്യ​​താ​​ങ്ങു കാ​​ത്തുസൂ​​ക്ഷി​​ക്കു​​ന്ന​​തി​​ൽ വി​​പ​​ണി​ വി​​ജ​​യി​​ച്ചാ​​ൽ 18,088 ല​​ക്ഷ്യ​​മാ​​ക്കി​യാ​​വും​ അ​​ടു​​ത്ത​ ചു​​വ​​ടു​​വ​യ്​​പ്പ്. ഈ ​​ല​​ക്ഷ്യം ​കൈ​​പ്പി​ടി​​യി​​ൽ ഒ​​തു​​ക്കി​​യാ​​ൽ ന​​വം​​ബ​​ർ അ​​വ​​സാ​​ന​​വാ​​രം 18,400നെ​ ​ഉ​​ന്നം​​വ​യ്​​ക്കാം.


നി​​ഫ്റ്റി​​യു​​ടെ​ ഡെ​​യ്‌​ലി ചാ​​ർ​​ട്ടി​​ൽ സൂ​​പ്പ​​ർ ട്രെ​​ൻ​ഡ്, പാ​​രാ​​ബോ​​ളി​​ക്ക് എ​​സ്എ​ആ​​ർ എ​​ന്നി​​വ​ സെ​​ല്ലി​​ങ് മൂ​​ഡി​​ലാ​​ണ്. എ​​ന്നാ​​ൽ ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക്, സ്ലോ​​സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക്, സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക് ആ​​ർ​എ​​സ്ഐ​ തു​​ട​​ങ്ങി​​യ​​വ​ ന്യൂ​​ട്ര​ൽ റേ​​ഞ്ചി​​ലാ​​ണ്. എം​എ​സി​​ഡി​ ന​​ൽ​​കു​​ന്ന​ സൂ​​ച​​ന​​ വി​​ല​​യി​​രു​​ത്തി​​യാ​​ൽ വി​​പ​​ണി​​ കൂ​​ടു​​ത​​ൽ ദു​​ർ​​ബ​​ല​​മാ​​കാം.

ബോം​​ബെ​​ സെ​​ൻ​​സെ​​ക്സ് ക്ലോ​​സി​​ങി​​ൽ 59,636 പോ​​യി​​ന്‍റി​​ലാ​​ണ്. ഈ​​ വാ​​രം 59,032 ലെ ​​ആ​​ദ്യ​​സ​​പ്പോ​​ർ​​ട്ട് കാ​​ത്തു സൂ​​ക്ഷി​​ക്കാ​​നു​​ള്ള​ ശ്ര​​മം​​ വി​​ജ​​യി​​ച്ചാ​​ൽ തി​​രി​​ച്ചു​​വ​​ര​​വി​​ൽ 60,583നെ ​​ല​​ക്ഷ്യ​​മാ​​ക്കും.​​എ​​ന്നാ​​ൽ, ആ​​ദ്യ ​സ​​പ്പോ​​ർ​​ട്ടി​​ൽ കാ​​ലി​​ട​​റി​​യാ​​ൽ സൂ​​ചി​​ക 58,428ലേ​​ക്ക് സാ​​ങ്കേ​​തി​​ക​ പ​​രീ​​ക്ഷ​​ണം ​ന​​ട​​ത്താം.

ഓഹരി അവലോകനം / സോണിയ ഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.