കൊച്ചി: വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ ഞെട്ടിച്ചതുപോലെ വിലയിലും ഞെട്ടിച്ചിരിക്കുകയാണ് ടാറ്റ പഞ്ച്. മിനി എസ്യുവി ശ്രേണിയില്‍ പുറത്തിറക്കിയിരിക്കുന്ന പഞ്ചിന് ടാറ്റ നല്‍കിയിരിക്കുന്ന വില 5.49 ലക്ഷം മുതല്‍ 8.49 ലക്ഷം വരെയാണ്(എക്സ് ഷോറൂം). എന്നാല്‍ ഈ വര്‍ഷം മാത്രമേ ഈ വിലയ്ക്ക് വാഹനം ലഭിക്കുകയുള്ളൂ എന്നാണ് സൂചന. നാലു വേരിയന്റുകളില്‍ ഇറങ്ങിയിരിക്കുന്ന പഞ്ചിനെ കസ്റ്റമൈസേഷന് ചെയ്യാന്‍ റിഥം, ഡാസില്‍, ഐറ എന്നിങ്ങനെ മൂന്നു പാക്കുകളും ടാറ്റ ഒരുക്കിയിട്ടുണ്ട്.
പ്യൂവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് വേരിയന്റുകളില്‍ അവതരിപ്പിച്ചിരിക്കുന്ന പഞ്ചിന് 1199 സിസി എന്‍ജിനാണ് കരുത്തേകുന്നത്. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ് എന്നിവയിലും ടാറ്റ ഇതേ എന്ജിന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവട്രോണ്‍ പെട്രോള്‍ എന്ജിന് 86 പിഎസ് പവറും 113 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കും.
മികച്ച എന്ജിന് ക്ഷമത ഉറപ്പാക്കാന്‍ ശുദ്ധമായ വായു എന്‍ജിനിലേക്ക് എത്തിക്കുന്ന ഡയനാ പ്രോ സാങ്കേതികവിദ്യ ടാറ്റ പഞ്ചില്‍ ഉപയോഗിച്ചിരിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളില്‍ ലഭിക്കുന്ന പഞ്ച് 6.5 സെക്കന്‍ഡില്‍ 0-60 കിലോമീറ്റര്‍ വേഗതയും 16.5 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയും കൈവരിക്കും. ലിറ്ററില്‍ 18.94 കിലോമീറ്റര്‍ മൈലേജ് മാനുവലിനും 18.82 കിലോമീറ്റര്‍ ഒട്ടോമാറ്റിക്ക് മോഡലിനും ലഭിക്കും. മികച്ച ഇന്ധനക്ഷമതയ്ക്കായി ഓട്ടോമാറ്റിക് എന്ജിന് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മോശം റോഡുകളിലെ മികച്ച ഡ്രൈവിംഗിന് ട്രാക്ഷന്‍ കണ്ട്രോള് മോഡും പഞ്ചിന്റെ ഓട്ടോമാറ്റിക് മോഡലില്‍ ടാറ്റ ഉള്‍പ്പെടുത്തിയിരിക്കുന്നു. മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി ടാറ്റയുടെ ആല്‍ഫാ ആര്‍ക്ക് അടിസ്ഥാനമാക്കിയാണ് പഞ്ചിനെ രൂപപ്പെടുത്തിയിരിക്കുന്നത്. കൂടാതെ രണ്ട് എയര്‍ ബാഗുകളും പഞ്ചില്‍ നല്കിയിരിക്കുന്നു.
ഇലക്ട്രോണ്‍ ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ സംവിധാനത്തോടെയുള്ള എബിഎസും കോര്‍ണര്‍ സേഫ്റ്റി കണ്ട്രോളും പഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനം തെന്നിമാറാതിരിക്കാന്‍ ബ്രേക്ക് സ്വേ കണ്ട്രോള് സംവിധാനവും പഞ്ചിനെ സുരക്ഷിത വാഹനമാക്കുന്നു.
16 ഇഞ്ച് ഡയമണ്ട്കട്ട് അലോയ് വീലുകള്‍, 190 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് , 370 എംഎം വാട്ടര്‍ വേഡിംഗ് കപ്പാസിറ്റി, 90 ഡിഗ്രി തുറക്കാവുന്ന വാതിലുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്ടിവിറ്റിയോടുകൂടിയുള്ള ഏഴ് ഇഞ്ച് ഹര്മന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഐറ കണക്ടിവിറ്റി, സിറ്റി-ഇക്കോ ഡ്രൈവ് മോഡുകള്‍, ഓട്ടോമാറ്റിക്് ഹെഡി ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സ്റ്റിയറിംഗ് ക്രൂയിസ് കണ്ട്രോളുകള് തുടങ്ങിയവ പഞ്ചിന്റെ പ്രധാന പ്രത്യേകതകളാണ്.
ഓര്‍ക്കസ് വൈറ്റ്, ഡേറ്റോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ്, ആറ്റോമിക് ഓറഞ്ച്, മെറ്റിയര്‍ ബ്രൗണ്‍, ടൊര്‍ണാഡോ ബ്ലു, കാലിപ്സോ റെഡ് എന്നിങ്ങനെ ഏഴ് നിറങ്ങളിലാണ് പഞ്ച് ലഭ്യമാകുക.
അഖില്‍ ആയാംകുടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.