ഒാഹരി വിപണിയിൽ കുതിപ്പ് തുടരുന്നു
ഒാഹരി വിപണിയിൽ കുതിപ്പ് തുടരുന്നു
Monday, October 18, 2021 11:47 PM IST
മും​​ബൈ: നി​​ക്ഷേ​​പ​​ക​​ര്‍ റി​​സ്‌​​ക് ഓ​​ണ്‍ മോ​​ഡി​​ല്‍ തു​​ട​​രു​​ന്ന​​തി​​നാ​​ല്‍ ഇ​​ന്ന​​ലെ തു​​ട​​ര്‍ച്ച​​യാ​​യ ഏ​​ഴാ​​മ​​ത്തെ സെ​​ഷ​​നി​​ലും സെ​​ൻ​​സെ​​ക്സ് ഏ​​റ്റ​​വും ഉ​​യ​​ര്‍ന്ന പോ​​യി​​ന്‍റി​​ൽ അ​​വ​​സാ​​നി​​ച്ചു. ഐ​​ടി, ബാ​​ങ്ക്, മെ​​റ്റ​​ല്‍ ഓ​​ഹ​​രി​​ക​​ള്‍ വാ​​ങ്ങാ​​ൻ ധാ​​രാ​​ളം ആ​​ളു​​ക​​ളു​​ണ്ടാ​​യി.

അ​​തേ​​സ​​മ​​യം ഫാ​​ര്‍മ, ഓ​​ട്ടോ ഒാ​​ഹ​​രി​​ക​​ളി​​ൽ ലാ​​ഭ​​മെ​​ടു​​ക്കാ​​ൻ ഒാ​​ഹ​​രി ഉ​​ട​​മ​​ക​​ൾ ശ്ര​​മി​​ച്ച​​തും നേ​​ട്ട​​മാ​​യി. നേ​​ര​​ത്തെ 61,963.07 എ​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി​​യ ശേ​​ഷം ഇ​​ന്ന​​ലെ 459.64 പോ​​യി​​ന്‍റ് (0.75 ശ​​ത​​മാ​​നം) കൂ​​ടി ഉ​​യ​​ര്‍ന്ന് 61,765.59 എ​​ന്ന പു​​തി​​യ ക്ലോ​​സിം​​ഗ് റി​​ക്കാ​​ര്‍ഡി​​ലെ​​ത്തി.

അ​​തു​​പോ​​ലെ, നി​​ഫ്റ്റി 138.50 പോ​​യി​​ന്‍റ് ( 0.76 ശ​​ത​​മാ​​നം) ഉ​​യ​​ര്‍ന്ന് എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ര്‍ന്ന നി​​ല​​വാ​​ര​​മാ​​യ 18,477.05 ല്‍ ​​എ​​ത്തി. സെ​​ന്‍സെ​​ക്‌​​സി​​ൽ ഇ​​ന്‍ഫോ​​സി​​സാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്( 4.47 ശ​​ത​​മാ​​നം ഉ​​യ​​ര്‍ന്നു).


ടെ​​ക് മ​​ഹീ​​ന്ദ്ര, ടാ​​റ്റ സ്റ്റീ​​ല്‍, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, ഐ​​ടി​​സി, മാ​​രു​​തി, എ​​സ്ബി​​ഐ, ആ​​ക്‌​​സി​​സ് ബാ​​ങ്ക് എ​​ന്നി​​വ​​യും തൊ​​ട്ടു​​പി​​ന്നി​​ലു​​ണ്ട്. മ​​റു​​വ​​ശ​​ത്ത്, എ​​ച്ച്‌​​സി​​എ​​ല്‍ ടെ​​ക്, എം & ​​എം, ഡോ. ​​റെ​​ഡ്ഡി , ഏ​​ഷ്യ​​ന്‍ പെ​​യി​​ന്‍റ്്‌​​സ്, ബ​​ജാ​​ജ് ഓ​​ട്ടോ, എ​​ച്ച്ഡി​​എ​​ഫ്‌​​സി ബാ​​ങ്ക്, ഭാ​​ര​​തി എ​​യ​​ര്‍ടെ​​ല്‍ എ​​ന്നി​​വ​​യു​​ടെ മൂ​​ല്യം ഇ​​ടി​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.