ക​​​ട​​​ല്‍​പാ​​​യ​​​ല്‍ കൃ​​​ഷി ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​ന്നു , വി​ത്തു​ബാ​ങ്ക് സ്ഥാ​പി​ക്കാ​ന്‍ കേന്ദ്ര നിർദേശം
ക​​​ട​​​ല്‍​പാ​​​യ​​​ല്‍ കൃ​​​ഷി  ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​ന്നു , വി​ത്തു​ബാ​ങ്ക് സ്ഥാ​പി​ക്കാ​ന്‍  കേന്ദ്ര നിർദേശം
Saturday, September 25, 2021 11:21 PM IST
കൊ​​​ച്ചി: ക​​​ട​​​ല്‍​പാ​​​യ​​​ല്‍ കൃ​​​ഷി ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ത്തു​​​ബാ​​​ങ്ക് സ്ഥാ​​​പി​​​ക്കാ​​​ന്‍ സ​​​മു​​​ദ്ര​​​മ​​​ത്സ്യ​​​ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ന് (സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ) നി​​ർ​​ദേ​​ശം. കേ​​ന്ദ്ര ഫി​​​ഷ​​​റീ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​ശേ​​​ഷം സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ സ​​ന്ദ​​ർ​​ശി​​ക്കാ​​നെ​​ത്തി​​യ ജ​​​തീ​​​ന്ദ്ര​​​നാ​​​ഥ് സൈ്വ​​​ന്‍ അ​​ധി​​കൃ​​ത​​ർ​​ക്കു നേ​​രി​​ട്ടു നി​​ർ​​ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

ഏ​​​റെ വ​​​രു​​​മാ​​​ന സാ​​​ധ്യ​​​ത​​​യു​​​ള്ള ക​​​ട​​​ല്‍​പാ​​​യ​​​ല്‍ കൃ​​​ഷി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള സു​​​സ്ഥി​​​ര സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ (സീ​​​വീ​​​ഡ് ഇ​​​ക്കോ​​​ണ​​​മി) വി​​​ക​​​സി​​​പ്പി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര സ​​ർ​​ക്കാ​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​താ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സാ​​​ധ്യ​​​മാ​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം വ​​​ന്‍​തോ​​​തി​​​ല്‍ ക​​​ട​​​ല്‍​പാ​​​യ​​​ല്‍ കൃ​​​ഷി ചെ​​​യ്ത് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വ​​​രു​​​മാ​​​നം വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നും ഇ​​​തു​​​വ​​​ഴി രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍​ച്ച കൂ​​​ട്ടാ​​​നു​​മാ​​ണ് ശ്ര​​​മ​​മെ​​ന്നും ജ​​​തീ​​​ന്ദ്ര​​​നാ​​​ഥ് പ​​റ​​ഞ്ഞു. സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ​​യി​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​മാ​​​യി അ​​ദ്ദേ​​ഹം സം​​​വ​​​ദി​​​ച്ചു.


മ​​രു​​ന്നു​​ക​​ള്‍, സൗ​​ന്ദ​​ര്യ​​വ​​ര്‍ധ​​ക വ​​സ്തു​​ക്ക​​ള്‍ എ​​ന്നി​​വ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​തി​​നും ഐ​​സ്ക്രീം, പേ​​സ്ട്രി​​സ് എ​​ന്നി​​വ​​യു​​ള്‍പ്പെ​​ടെ​​യു​​ള്ള ബേ​​ക്ക​​റി സാ​​ധ​​ന​​ങ്ങ​​ള്‍ നി​​ര്‍മി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള അ​​വി​​ഭാ​​ജ്യ​​ഘ​​ട​​ക​​മാ​​യ അ​​ഗാ​​ര്‍ ക​​ട​​ല്‍ പാ​​യ​​ലി​​ല്‍നി​​ന്നാ​​ണ് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്. ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളി​​ല്‍ ജെ​​ല്ലിം​​ഗ് ഏ​​ജ​​ന്‍റാ​​യി പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ക​​രാ​​ജീ​​ന​​ന്‍, ഉ​​ള്‍വ എ​​ന്നി​​വ​​യും പാ​​യ​​ൽ അ​​വ​​ശി​​ഷ്ട​​ത്തി​​ല്‍നി​​ന്നു ബ​​യോ എ​​ഥ​​നോ​​ളും ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​കും.

കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തെ ചെ​​റു​​ക്കാ​​നും ക​​ട​​ല്‍പാ​​യ​​ല്‍ കൃ​​ഷി അ​​നു​​യോ​​ജ്യ​​മാ​​ണ്. വ​​ന്‍തോ​​തി​​ല്‍ കാ​​ര്‍ബ​​ണ്‍ ഡ​​യോ​​ക്സൈ​​ഡി​​നെ ആ​​ഗി​​ര​​ണം ചെ​​യ്ത് പി​​ടി​​ച്ചു​​വ​​യ്ക്കാ​​ന്‍ ക​​ട​​ല്‍പാ​​യ​​ലു​​ക​​ള്‍ക്ക് ശേ​​ഷി​​യു​​ണ്ട്. അ​​ല​​ങ്കാ​​ര മ​​ത്സ്യ​​ങ്ങ​​ള്‍, ചി​​പ്പി​​ക​​ള്‍, ക​​ട​​ല്‍ക്കു​​തി​​ര, സീ ​​അ​​ര്‍ച്ചി​​ന്‍ തു​​ട​​ങ്ങി​​യ ജീ​​വ​​ജാ​​ല​​ങ്ങ​​ള്‍ക്ക് ക​​ട​​ല്‍പാ​​യ​​ലു​​ക​​ള്‍ ആ​​വാ​​സ​​വ്യ​​വ​​സ്ഥ ഒ​​രു​​ക്കു​​ക​​യും​​ചെ​​യ്യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.