ചെ​റു​കി​ട വ്യ​വ​സാ​യ വെ​ല്‍​കം ഓ​ഫ​റുമായി ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ
Saturday, September 25, 2021 11:21 PM IST
കൊ​​​ച്ചി: ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള വെ​​​ല്‍​കം ഓ​​​ഫ​​​ര്‍ ആ​​​രം​​​ഭി​​​ച്ചു.​ കു​​​റ​​​ഞ്ഞ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ല്‍ 50 ല​​​ക്ഷം മു​​​ത​​​ല്‍ 50 കോ​​​ടി രൂ​​​പ വ​​​രെ​​​യു​​​ള്ള വാ​​​യ്പ​​​ക​​​ള്‍ വ​​​ള​​​രെ വേ​​​ഗ​​​ത്തി​​​ല്‍ ന​​​ല്‍​കു​​മെ​​ന്ന​​താ​​ണ് ഈ ​​പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത.

ഏ​​​ഴ് ശ​​​ത​​​മാ​​​നം മു​​​ത​​​ല്‍ 8.55 ശ​​​ത​​​മാ​​​നം വാ​​​ര്‍​ഷി​​​ക പ​​​ലി​​​ശ നി​​​ര​​​ക്കി​​​ല്‍ കാ​​​ര്‍​ഷി​​​ക ഭ​​​ക്ഷ്യ സം​​​സ്‌​​​ക​​​ര​​​ണ യൂ​​​ണി​​​റ്റു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ചെ​​​റു​​​കി​​​ട വ്യ​​​സാ​​​യ​​​ങ്ങ​​​ള്‍​ക്കും ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ വാ​​​യ്പ ല​​​ഭ്യ​​​മാ​​​കും.​


മ​​​റ്റു ബാ​​​ങ്കു​​​ക​​​ളി​​​ല്‍ ഉ​​​യ​​​ര്‍​ന്ന പ​​​ലി​​​ശ നി​​​ര​​​ക്കി​​​ലു​​​ള്ള വാ​​​യ്പ​​​ക​​​ൾ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍​ക്ക് വി​​​ധേ​​​യ​​​മാ​​​യി ഇ​​​തേ പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ല്‍ ടേ​​​ക്ക് ഓ​​​വ​​​ര്‍ ചെ​​​യ്യാ​​​നാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.