ഓഹരിവിപണിയിൽ ചരിത്രനിമിഷം
ഓഹരിവിപണിയിൽ ചരിത്രനിമിഷം
Saturday, September 25, 2021 1:35 AM IST
മും​​​ബൈ: ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി 60,000 ക​​​ട​​​ന്ന് ബി​​​എ​​​സ്ഇ സെ​​​ൻ​​​സെ​​​ക്സ്. ഐ​​​ടി-റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ഹ​​​രി​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യു​​​ടെ ജൈ​​​ത്ര​​​യാ​​​ത്ര​​​യെ ന​​​യി​​​ച്ച​​​ത്. 163 പോ​​​യി​​​ന്‍റ് നേ​​​ട്ട​​​ത്തോ​​​ടെ 60,048 ലാ​​​ണ് സെ​​​ൻ​​​സെ​​​ക്സ് ക്ലോ​​​സ് ചെ​​​യ്ത​​​ത്. നി​​​ഫ്റ്റി 30 പോ​​​യി​​​ന്‍റ് ക​​​യ​​​റി 17,853 ലും. ​​​വ്യാ​​​പാ​​​ര​​​ത്തി​​​നി​​​ടെ സെ​​​ൻ​​​സെ​​​ക്സ് 60,333 വ​​​രെ​​​യും നി​​​ഫ്റ്റി 17,948 വ​​​രെ​​​യും ക​​​യ​​​റി.

റി​​​ക്കാ​​​ർ​​​ഡ് ഉ​​​യ​​​ർ​​​ച്ച നേ​​​ടി​​​യ​​​തോ​​​ടെ ബി​​​എ​​​സ്​​​ഇ​​​യി​​​ൽ ലി​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന മൊ​​​ത്തം ക​​​ന്പ​​​നി​​​ക​​​ളു​​​ടെ വി​​​പ​​​ണി മൂ​​​ല്യം 261.17 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി. ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ മി​​​ക​​​ച്ച നി​​​ല, രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​സ്ഥി​​​തി സം​​​ബ​​​ന്ധി​​​ച്ച ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ, ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലെ ഉ​​​ണ​​​ർ​​​വ് തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ൾ വി​​​പ​​​ണി​​​യു​​​ടെ മു​​​ന്നേ​​​റ്റ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. ചൈ​​​ന​​​യ്ക്കു പ​​​ക​​​ര​​​മു​​​ള്ള ഏ​​​ഷ്യ​​​ൻ​​​ വി​​​പ​​​ണി എ​​​ന്ന നി​​​ല​​​യ്ക്ക് രാ​​​ജ്യ​​​ത്തെ ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​ക്കു സ്വീ​​​കാ​​​ര്യ​​​ത​​​യേ​​​റു​​​ന്ന​​​തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളും പ്ര​​​ക​​​ട​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.