ഇ​ന്‍​ഡ​ല്‍ മ​ണി എ​ന്‍​സി​ഡി ക​ട​പ്പ​ത്ര​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി
Friday, September 24, 2021 12:23 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ പ​​​ണ​​​യ വാ​​​യ്പാ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ധാ​​​ന ബാ​​​ങ്കിം​​​ഗ് ഇ​​​ത​​​ര ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്‍​ഡ​​​ല്‍ മ​​​ണി സെ​​​ക്വ​​​ര്‍ ചെ​​​യ്ത​​​തും അ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ എ​​​ന്‍​സി​​​ഡി ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി. ആ​​​യി​​​രം രൂ​​​പ വീ​​​തം മു​​​ഖ​​​വി​​​ല​​​യു​​​ള്ള എ​​​ന്‍​സി​​​ഡി​​​ക​​​ളു​​​ടെ പ​​​ബ്ലി​​​ക് ഇ​​​ഷ്യു ആ​​​ണ് ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​ഷ്യു അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ദി​​​വ​​​സം ഒ​​​ക്ടോ​​​ബ​​​ര്‍ 18 ആ​​​ണെ​​ങ്കി​​ലും അ​​​തി​​​നു മു​​​മ്പു ത​​​ന്നെ നി​​​ശ്ചി​​​ത പ​​​രി​​​ധി​​​യി​​​ലേ​​​റെ സ​​​ബ്സ്‌​​​ക്രൈ​​​ബ് ചെ​​​യ്യ​​​പ്പെ​​​ട്ടാ​​​ല്‍ പ​​​ബ്ലി​​​ക് ഇ​​​ഷ്യു അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ 75 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ക​​​മ്പ​​​നി ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും കൂ​​​ടി​​​യ പ​​​രി​​​ധി 150 കോ​​​ടി രൂ​​​പ ആ​​​യി​​​രി​​​ക്കും. ഇ​​​ഷ്യു​​​ക​​​ള്‍​ക്ക് ക്രി​​​സി​​​ല്‍/ ബി​​​ബി​​​ബി സ്റ്റേ​​​ബി​​​ള്‍ റേ​​​റ്റിം​​​ഗ് ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. സെ​​​ക്വ​​​ര്‍ ചെ​​​യ്ത എ​​​ന്‍​സി​​​ഡി​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി 366 ദി​​​വ​​​സം മു​​​ത​​​ല്‍ 54 മാ​​​സം വ​​​രെ​​​യും അ​​​ങ്ങ​​​നെ അ​​​ല്ലാ​​​ത്ത​​​വ​​​യു​​​ടേ​​​ത് 61 മു​​​ത​​​ല്‍ 71 മാ​​​സം വ​​​രെ​​യും ആ​​​ണ്.


71 മാ​​​സം കൊ​​​ണ്ട് നി​​​ക്ഷേ​​​പം ഇ​​​ര​​​ട്ടി​​​ക്കു​​​ന്ന സ്‌​​​കീ​​​മും ഉ​​​ണ്ട്. (ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍ ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​പ്പെ​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.