ഹ്യു​ണ്ടാ​യ് മോ​ട്ടോ​ഴ്‌​സി​നു പു​തി​യ കോ​ര്‍​പ​റേ​റ്റ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ്
ഹ്യു​ണ്ടാ​യ്  മോ​ട്ടോ​ഴ്‌​സി​നു പു​തി​യ കോ​ര്‍​പ​റേ​റ്റ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ്
Wednesday, July 28, 2021 12:38 AM IST
കൊ​​​ച്ചി: മു​​​ന്‍​നി​​​ര വാ​​​ഹ​​​ന നി​​​ര്‍​മാ​​​ണ ക​​​മ്പ​​​നി​​​യാ​​​യ ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പു​​​തി​​​യ കോ​​​ര്‍​പ​​​റേ​​​റ്റ് ഹെ​​​ഡ്ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഹ​​​രി​​​യാ​​​ന​​​യി​​​ലെ ഗു​​​രു​​​ഗ്രാ​​​മി​​​ല്‍ 400 ച​​തു​​ര​​ശ്ര​​മീ​​റ്റ​​റി​​​ലാ​​​ണ് വി​​​ശാ​​​ല​​​മാ​​​യ മ​​​ന്ദി​​​രം പ​​​ണി​ ക​​​ഴി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഹ​​​രി​​​യാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി മ​​​നോ​​​ഹ​​​ര്‍ ലാ​​ൽ ഖ​​ട്ട​​റി​​ന്‍റെ ​സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ​​​സ്.​​​എ​​​സ്. കിം ​​​പു​​​തി​​​യ ഹെ​​​ഡ്‌​​​ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. 50 കി​​​ലോ​​വാ​​​ട്ട് സോ​​​ളാ​​​ര്‍ പാ​​​ന​​​ലി​​​ല്‍ നി​​​ന്നാ​​​ണ് മ​​​ന്ദി​​​ര​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.


മ​​​ന്ദി​​​ര​​​ത്തി​​​ന് ചു​​​റ്റും ഉ​​​ള്ളി​​​ലും ചെ​​​ടി​​​ക​​​ള്‍ ന​​​ട്ട് പി​​​ടി​​​പ്പി​​​ച്ച് മ​​​നോ​​​ഹ​​​ര​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ര​​​ണ്ടു ബി​​​സി​​​ന​​​സ് ലോ​​​ഞ്ചു​​​ക​​​ളും ര​​​ണ്ട് ക​​​ഫേ ലോ​​​ഞ്ചു​​​ക​​​ളും ഏ​​ഴ് വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​റ​​ന്‍​സിം​​​ഗ് റൂ​​​മു​​​ക​​​ളും 144 ആ​​​ളു​​​ക​​​ള്‍​ക്ക് ഇ​​​രി​​​ക്കാ​​​വു​​​ന്ന ഹാ​​​ളും കെ​​​ട്ടി​​​ട​​​ത്തി​​​നു​​​ള്ളി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.