സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കിന് ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 10.32 കോ​​​ടി അ​​​റ്റാ​​​ദാ​​​യം
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കിന് ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 10.32 കോ​​​ടി അ​​​റ്റാ​​​ദാ​​​യം
Thursday, July 22, 2021 10:55 PM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് 2021-22 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 10.32 കോ​​​ടി അ​​​റ്റാ​​​ദാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​തേ​​​സ​​​മ​​​യം 81.65 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു അ​​​റ്റാ​​​ദാ​​​യം.

ഒ​​​ന്നാം പാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 26.86% വ​​​ർ​​​ധ​​​ന​​​വോ​​​ടു​​​കൂ​​​ടി 512.12 കോ​​​ടി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തു ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 403.68 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. പ​​​ലി​​​ശ​​യി​​​ത​​​ര വ​​​രു​​​മാ​​​നം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 59% വ​​​ർ​​​ധ​​​ന​​​യോ​​​ടെ 453 കോ​​​ടി​​​യാ​​​യി.

സി​​​എ​​​എ​​​സ്എ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ അ​​​നു​​​പാ​​​തം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 26.89 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും 30.40 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. സി​​​എ​​​എ​​​സ്എ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 16% വ​​​ർ​​​ധ​​​ന. ഇ​​​തി​​​ൽ സേ​​​വിം​​​ഗ്സ് നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ 18 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. എ​​​ൻ​​​ആ​​​ർ​​​ഐ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ അ​​​നു​​​പാ​​​തം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 29.90 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും 31.51 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. എ​​​ൻ​​​ആ​​​ർ​​​ഐ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ട്ടു​​​ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.


രാ​​​ജ്യ​​​ത്തു കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ വാ​​​യ്പാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും സ​​​മ്മ​​​ർ​​​ദം നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​ൽ ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്ത നി​​​ഷ്ക്രി​​​യാ​​​സ്തി 8.02 ശ​​​ത​​​മാ​​​ന​​​മാ​​​യി. അ​​​റ്റ നി​​​ഷ്ക്രി​​​യാ​​​സ്തി 5.05 ശ​​​ത​​​മാ​​​നം. നി​​​ഷ്ക്രി​​​യാ​​​സ്തി​​​ക്കു​​​ള്ള നീ​​​ക്കി​​​യി​​​രി​​​പ്പ് അ​​​നു​​​പാ​​​തം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 58.76 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും 60.11 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്നു.

സി​​​എ​​​എ​​​സ്എ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ വ​​​ർ​​​ധ​​​ന​​​വും, ബാ​​​ങ്ക് ഊ​​​ന്ന​​​ൽ കൊ​​​ടു​​​ക്കു​​​ന്ന വാ​​​യ്പാ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ നേ​​​ട്ട​​​മാ​​​ണെ​​​ന്നു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന വേ​​​ള​​​യി​​​ൽ ബാ​​​ങ്ക് എം​​​ഡി ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ മു​​​ര​​​ളി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.