സാ​ദാ പെ​ട്രോ​ള്‍ വി​ല​യും സെ​ഞ്ചുറി​ക്ക​രി​കെ; ഡീ​സ​ല്‍ വി​ല 95 രൂ​പ​യി​ലേ​ക്ക്
സാ​ദാ പെ​ട്രോ​ള്‍ വി​ല​യും  സെ​ഞ്ചുറി​ക്ക​രി​കെ;  ഡീ​സ​ല്‍ വി​ല 95 രൂ​പ​യി​ലേ​ക്ക്
Tuesday, June 22, 2021 10:50 PM IST
കൊ​ച്ചി: ഇ​ന്ധ​ന​വി​ല പി​ടി​വി​ട്ട് കു​തി​ക്കു​ന്നു. സാ​ദാ പെ​ട്രോ​ള്‍ വി​ല​നൂ​റി​ലേ​ക്കും ഡീ​സ​ല്‍ വി​ല 95 രൂ​പ​യി​ലേ​ക്കും അ​ടു​ത്തു. ഇ​ന്ന​ലെ പെ​ട്രോ​ളി​ന് 28 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യും വ​ര്‍​ധി​ച്ച​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 99.48 രൂ​പ​യും ഡീ​സ​ലി​ന് 94.73 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 97.88 രൂ​പ​യും ഡീ​സ​ലി​ന് 93.24 രൂ​പ​യു​മാ​ണ്.


ഈ ​മാ​സം ഇ​തു 13-ാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 17 ദി​വ​സ​വും വി​ല വ​ര്‍​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​മാ​സ​വും കു​ത്ത​നെ കൂ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തോ​ടെ പ്രീ​മി​യം പെ​ട്രോ​ള്‍ വി​ല സം​സ്ഥാ​ന​ത്ത് മൂ​ന്ന​ക്കം ക​ട​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു സാ​ദാ പെ​ട്രോ​ള്‍ വി​ല​യും സെ​ഞ്ചുറി​ക്ക​രി​കെ​യെ​ത്തി നി​ല്‍​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.