ഇ​ന്ധ​ന​വി​ല ജി​എ​സ്ടി പ​രി​ധി​: തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശം
ഇ​ന്ധ​ന​വി​ല ജി​എ​സ്ടി പ​രി​ധി​:  തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശം
Monday, June 21, 2021 10:59 PM IST
കൊ​ച്ചി: പെ​ട്രോ​ളും ഡീ​സ​ലും ച​ര​ക്കു സേ​വ​ന നി​കു​തി​യു​ടെ (ജി​എ​സ്ടി) പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന നി​വേ​ദ​ന​ത്തി​ല്‍ ആ​റാ​ഴ്ച​യ്ക്ക​കം കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേശം ന​ല്‍​കി.

കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ര്‍​ശ​ന്‍ ചെ​യ​ര്‍​മാ​നും മു​ന്‍ കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യു​മാ​യ ഡോ. ​എം.​സി. ദി​ലീ​പ്കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എം. ​മ​ണി​കു​മാ​ർ, ജ​സ്റ്റീ​സ് ഷാ​ജി. പി. ​ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.


ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും കോ​ട​തി ഇ​ട​പെ​ട​രു​തെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. തു​ട​ര്‍​ന്നാ​ണ് നി​വേ​ദ​നം പ​രി​ഗ​ണി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച് ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.