നിരോധനം ഏശിയില്ല: ബൈറ്റ്ഡാൻസിന് വരുമാനമേറി
നിരോധനം ഏശിയില്ല:  ബൈറ്റ്ഡാൻസിന് വരുമാനമേറി
Friday, June 18, 2021 10:37 PM IST
ബെ​യ്ജിം​ഗ്: ഇ​ന്ത്യ​യി​ൽ നി​രോ​ധി​ക്ക​പ്പെ​ട്ട ചൈ​നീ​സ് ആ​പ്പ് ടി​ക് ടോ​ക്കി​ന്‍റെ മാ​തൃ ക​ന്പ​നി​യാ​യ ബൈ​റ്റ്ഡാ​ൻ​സി​ന് 2020 ൽ ​മി​ക​ച്ച വ​രു​മാ​നം. ക​ന്പ​നി​യു​ടെ മൊ​ത്ത​വ​രു​മാ​നം മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 111 ശ​ത​മാ​നം ഉ​യ​ർ​ന്ന് 3430 കോ​ടി ഡോ​ള​ർ ആ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ആ​ളു​ക​ൾ സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ലെ വി​നോ​ദ​പ​രി​പാ​ടി​ക​ളി​ൽ കൂ​ടു​ത​ൽ താ​ത്പ​ര്യം കാ​ട്ടി​യ​താ​ണ് ക​ന്പ​നി​ക്കു നേ​ട്ട​മാ​യ​ത്. വ​ലി​യ വി​പ​ണി​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​യി​ലെ നി​രോ​ധ​നം ബൈ​റ്റ് ഡാ​ൻ​സി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നു​ള്ള വി​ലി​യി​രു​ത്ത​ലു​ക​ളെ​ല്ലാം ഇ​തോ​ടെ പാ​ളി.


നി​ല​വി​ൽ വി​വി​ധ ആ​പ്പു​ക​ളി​ലാ​യി ക​ന്പ​നി​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​മാ​സം 190 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളാ​ണു​ള്ള​ത്. ടി​ക് ടോ​ക്കി​ന്‍റെ ചൈ​നീ​സ് വേ​ർ​ഷ​നാ​യ ഡൗ​യി​ൻ ആ​പ്പി​നാ​ണ് ഇ​തി​ൽ ഏ​റ്റ​വും പ്ര​ചാ​രം. ക​ന്പ​നി​ക്ക് ഏ​റ്റ​വു​മ​ധി​കം വ​രു​മാ​നം സ​മ്മാ​നി​ക്കു​ന്ന​തും ഈ ​ആ​പ്ലി​ക്കേ​ഷ​നാ​ണ്. അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് ടി​ക് ടോ​ക്കി​ന് കേ​ന്ദ്ര​സ​ർ‌​ക്കാ​ർ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.