കെ​എ​ല്‍​എം ആ​ക്‌​സി​വ​യ്ക്ക് 11.14 കോ​ടി​യു​ടെ ലാ​ഭം
കെ​എ​ല്‍​എം ആ​ക്‌​സി​വ​യ്ക്ക്  11.14 കോ​ടി​യു​ടെ ലാ​ഭം
Wednesday, June 16, 2021 10:44 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ബാ​​​ങ്കി​​​ത​​​ര ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റി​​​നു മാ​​​ര്‍​ച്ച് 31 ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ൽ 11.14 കോ​​​ടി​​​യു​​​ടെ ലാ​​​ഭം. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 47.35 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ ലാ​​​ഭ വ​​​ര്‍​ധ​​​ന​​​യോ​​​ടെ കോ​​​വി​​​ഡ് പ​​​ശ്ചാത്ത​​​ല​​​ത്തി​​​ലും ക​​​ന്പ​​​നി മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച​​​താ​​​യി ചെ​​​യ​​​ര്‍​മാ​​​ന്‍ ജെ. ​​​അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം 736.25 കോ​​​ടി​​​യു​​​ടെ സ്വ​​​ര്‍​ണ വാ​​​യ്പ്പ​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. 30.25 കോ​​​ടി​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് മേ​​​ഖ​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ര​​​ണ്ടു ല​​​ക്ഷ​​​മാ​​​ണ് സ്വ​​​ര്‍​ണ വാ​​​യ്പ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ. ഗ്രൂ​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​സ്തി 20.78 കോ​​​ടി വ​​​ര്‍​ധി​​​ച്ച് 205 കോ​​​ടി​​​യി​​​ലെ​​​ത്തി.


ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​യി 5,000 കോ​​​ടി​​​യു​​​ടെ ബി​​​സി​​​ന​​​സാ​​​ണ് ല​​​ക്ഷ്യ​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. സ്വ​​​ർ​​​ണ വാ​​​യ്പ 3,000 കോ​​​ടി​​​യി​​​ലെ​​​ത്തി​​​ക്കും. നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള കെ​​​എ​​​ല്‍​എ​​​മ്മി​​​നെ രാ​​​ജ്യം മു​​​ഴു​​​വ​​​ന്‍ വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും ശാ​​​ഖ​​​ക​​​ളു​​​ടെ എ​​​ണ്ണം 1100 ആ​​​യി ഉ​​​യ​​​ര്‍​ത്തു​​​മെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു. മൈ​​​ക്രോ​​​ഫി​​​നാ​​​ന്‍​സി​​​നു മാ​​​ത്ര​​​മാ​​​യി എം​​​എ​​​ഫ്‌​​​ഐ ക​​​മ്പ​​​നി ആ​​​രം​​​ഭി​​​ക്കും. ഐ​​​പി​​​ഒ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ആ​​​ദ്യ പൊ​​​തു​​​വി​​​ല്‍​പ​​​ന ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.