ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് 477.81 കോ​ടി അ​റ്റാ​ദാ​യം
ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് 477.81 കോ​ടി  അ​റ്റാ​ദാ​യം
Monday, May 17, 2021 10:56 PM IST
കൊ​​​ച്ചി: മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച 2020-21 സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷം നാ​​​ലാം പാ​​​ദ​​​ത്തി​​​ല്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​നു 477.81 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം.

ബാ​​​ങ്കി​​​ന്‍റെ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന പാ​​​ദ​​​വാ​​​ര്‍​ഷി​​​ക ലാ​​​ഭ​​​മാ​​​ണി​​​ത്. മു​​​ന്‍ വ​​​ര്‍​ഷം ഇ​​​തേ പാ​​​ദ​​​ത്തി​​​ല്‍ 301.23 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന അ​​​റ്റാ​​​ദാ​​​യം 58.62 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. 10.91 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മൊ​​​ത്തം ബി​​​സി​​​ന​​​സ് മൂ​​​ന്നു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യെ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ട് 3,04,523.08 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

അ​​​റ്റ പ​​​ലി​​​ശവ​​​രു​​​മാ​​​നം മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 17 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1,420 കോ​​​ടി രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി. സ്വ​​​ര്‍​ണവാ​​​യ്പ​​​ക​​​ളി​​​ല്‍ 70.05 ശ​​​ത​​​മാ​​​ന​​​മെ​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ച് 9,301 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്നു 15,816 കോ​​​ടി​​യി​​​ലെ​​​ത്തി. മു​​​ന്‍വ​​​ര്‍​ഷം ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ 57,223.13 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന പ്ര​​​വാ​​​സി നി​​​ക്ഷേ​​​പം ഇ​​​ത്ത​​​വ​​​ണ 63,958.84 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. 11.77 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​ന.


വാ​​​ര്‍​ഷി​​​ക പ്ര​​​വ​​​ര്‍​ത്ത​​​നലാ​​​ഭം 3,786.90 കോ​​​ടി രൂ​​​പ​​​യാ​​​ണ്. 18.17 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. വാ​​​ര്‍​ഷി​​​ക അ​​​റ്റാ​​​ദാ​​​യം ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ 1,542.78 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്നു വ​​​ര്‍​ധി​​​ച്ച് ഇ​​​ത്ത​​​വ​​​ണ 1,590.30 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. വാ​​​ര്‍​ഷി​​​ക അ​​​റ്റ പ​​​ലി​​​ശവ​​​രു​​​മാ​​​നം 19.03 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 5,533.70 കോ​​​ടി രൂ​​​പ​​​യാ​​​യി.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ല​​​ഭി​​​ച്ച നി​​​ര​​​വ​​​ധി അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ളും പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളു​​മാ​​ണു മി​​ക​​ച്ച നേ​​ട്ട​​ത്തി​​ലെ​​ത്താ​​ൻ ​പ്ര​​​ചോ​​​ദി​​​പ്പി​​​ച്ച​​​തെ​​​ന്നു ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.