കോ​ട്ട​യം ന​വ​ജീ​വ​ൻ ട്ര​സ്റ്റി​ന് എ​സ്ബിഐ ആം​ബു​ല​ൻ​സ് ന​ൽ​കി
കോ​ട്ട​യം ന​വ​ജീ​വ​ൻ ട്ര​സ്റ്റി​ന് എ​സ്ബിഐ ആം​ബു​ല​ൻ​സ് ന​ൽ​കി
Friday, May 7, 2021 11:02 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കി​​​ൾ സിഎ​​​സ്ആ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടുകൂ​​​ടി​​​യ ആം​​​ബു​​​ല​​​ൻ​​​സ് കോ​​​ട്ട​​​യം ന​​​വ​​​ജീ​​​വ​​​ൻ ട്ര​​​സ്റ്റി​​​ന് ന​​​ൽ​​​കി. എ​​​സ്ബിഐ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കി​​​ൾ ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ മൃ​​​ഗേ​​​ന്ദ്ര ലാ​​​ൽ ദാ​​​സ് ഓ​​​ൺ ലൈ​​​നാ​​​യി ആം​​​ബു​​​ല​​​ൻ​​​സ് ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.

ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ​​​മാ​​​രാ​​​യ അ​​​ര​​​വി​​​ന്ദ് ഗു​​​പ്ത, ഇ​​​ന്ദ്ര​​​നി​​​ൽ ഭാ​​​ഞ്ജ, കോ​​​ട്ട​​​യം ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ വി. ​​​സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ന​​​വ​​​ജീ​​​വ​​​ൻ ട്ര​​​സ്റ്റ് മാ​​​നേ​​​ജിം​​​ഗ് ട്ര​​​സ്റ്റി പി.​​​യു. തോ​​​മ​​​സ് വാ​​​ഹ​​​നം സ്വീ​​​ക​​​രി​​​ച്ചു.


2020-21ൽ എ​​​സ്ബി​​​ഐ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കി​​​ൾ 91 ല​​​ക്ഷം രൂ​​​പ​​​ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ സിഎ​​​സ്ആ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾക്കായും കോ​​​വി​​​ഡ് ദു​​​രി​​​താ​​​ശ്വാ​​​സത്തിന് 81 ല​​​ക്ഷം രൂ​​​പയും ആ​​​റു കോ​​​ടി രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. 2020-21 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ പി​​​എം കെ​​​യേ​​​ഴ്സ് ഫ​​​ണ്ടി​​​ൽ എ​​​സ്ബിഐ​​​യു​​​ടെ 100 കോ​​​ടി രൂ​​​പ ന​​​ൽ​​​കി​​​യ​​​തി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഒ​​​രു ദി​​​വ​​​സ​​​ത്തെ ശ​​​മ്പ​​​ള​​​വും ഒ​​​രു ദി​​​വ​​​സ​​​ത്തെ ലീ​​​വ് എ​​​ൻ​​​കാ​​​ഷ്മെ​​​ന്‍റും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.