ജെഎം ഫി​നാ​ന്‍​ഷൽ ലി​മി​റ്റ​ഡി​ന് 176.71 കോ​ടി അ​റ്റാ​ദാ​യം
ജെഎം ഫി​നാ​ന്‍​ഷൽ ലി​മി​റ്റ​ഡി​ന്  176.71 കോ​ടി അ​റ്റാ​ദാ​യം
Friday, May 7, 2021 12:49 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മു​​ൻ​​നി​​ര സാ​​​മ്പ​​​ത്തി​​​ക സേ​​​വ​​​ന​​ദാ​​​താ​​​ക്ക​​​ളാ​​​യ ജെ​​എം ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ ലി​​​മി​​​റ്റ​​​ഡ് 2021 മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച പാ​​​ദ​​​ത്തി​​​ല്‍ 176.61 കോ​​​ടി രൂ​​​പ​ അ​​​റ്റാ​​​ദാ​​​യം നേ​​ടി. മു​​​ന്‍ വ​​​ര്‍​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 35.35 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ര്‍​ധ​​​ന​​​യാ​​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​​ത്. നാ​​​ലാം പാ​​​ദ​​​ത്തി​​​ല്‍ 841.13 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ മൊ​​​ത്തം വ​​​രു​​​മാ​​​നം. മു​​​ന്‍ വ​​​ര്‍​ഷ​​മി​​ത് 840.58 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 2020-21 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ മൊ​​ത്തം അ​​റ്റാ​​ദാ​​യം 590.14 കോ​​​ടി രൂ​​​പ​​​യാ​​​ണ്.


കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യെ തു​​​ട​​​ര്‍​ന്ന് വ​​ൻ വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നേ​​​രി​​​ട്ടെ​​ങ്കി​​​ലും ബി​​​സി​​​ന​​​സി​​​ന്‍റെ എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ക​​​മ്പ​​​നി​​​ക്ക് നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​നാ​​യെ​​ന്ന് ജെ​​എം ഫി​​​നാ​​​ന്‍​ഷല്‍ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി​​​ശാ​​​ല്‍ കം​​​പാ​​​നി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.