ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഡോ​ക്ട​ർ വി.​എ​സ്. പ്രി​യ​യ്ക്ക് ഏ​രി​യ​ലി​ന്‍റെ ആ​ദ​രം
ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഡോ​ക്ട​ർ  വി.​എ​സ്. പ്രി​യ​യ്ക്ക് ഏ​രി​യ​ലി​ന്‍റെ ആ​ദ​രം
Thursday, May 6, 2021 12:45 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ഥ​​​മ ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ ഡോ​​​ക്ട​​​റാ​​​യ തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​നി വി.​​​എ​​​സ്. പ്രി​​​യ​​​യ്ക്ക് ഏ​​​രി​​​യ​​​ലി​​​ന്‍റെ ആ​​​ദ​​​രം. ഡോ. ​​​വി.​​​എ​​​സ്. പ്രി​​​യ​​​യു​​​ടെ ഒ​​​രു ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ഏ​​​രി​​​യ​​​ൽ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ചാ​​​ന​​​ലു​​​ക​​​ളി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഏ​​​രി​​​യ​​​ൽ ഇ​​​ന്ത്യ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ലിം​​​ഗ​​​സ​​​മ​​​ത്വ​​​ത്തി​​​നു​​​വേ​​​ണ്ടി നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​വ​​​രാ​​​ണെ​​​ന്ന് പ്രൊ​​​ക്ട​​​ർ ആ​​​ൻ​​​ഡ് ഗാം​​​ബി​​​ൾ ചീ​​​ഫ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ ശ​​​ര​​​ത് വ​​​ർ​​​മ പ​​​റ​​​ഞ്ഞു.
ഒ​​​ട്ടേ​​​റെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ട്ടാ​​ണു ഡോ. ​​​പ്രി​​​യ വ​​​ള​​​ർ​​​ന്ന​​​ത്. ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വി​​​ഭാ​​​ഗ​​​ത്തെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത സ​​​മൂ​​​ഹ​​​ത്തെ ദൃ​​​ഢ​​​നി​​​ശ്ച​​​യം​​​കൊ​​​ണ്ട് പ്രി​​​യ കീ​​​ഴ​​​ട​​​ക്കി. ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​വ​​​ർ ഡോ​​​ക്ട​​​റാ​​​യ​​​ത്.


"ഒ​​​രു ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​റെ​​​പ്പ​​​റ്റി പ​​​ല​​​രും തെ​​​റ്റാ​​​യ ധാ​​​ര​​​ണ​​​ക​​​ളാ​​​ണു വ​​​ച്ചു​​​പു​​​ല​​​ർ​​​ത്തു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ളു​​​ടെ ശ്ര​​​ദ്ധ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ പാ​​​ട്ടു​​​പാ​​​ടി, നൃ​​​ത്തം ചെ​​​യ്തു ന​​​ട​​​ക്കു​​​ന്ന​​​വ​​​രാ​​​ണു ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡേ​​​ഴ്സ് എ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​രു​​​ണ്ട്. ഇ​​​തി​​​ന് ഒ​​​രു മാ​​​റ്റം വ​​​രു​​​ത്താ​​​നാ​​ണു ഞാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്’ ഡോ. ​​​പ്രി​​​യ പ​​​റ​​​ഞ്ഞു.
"മൂ​​​ന്നാം​​​ലിം​​​ഗ​​​ക്കാ​​​രോ​​​ടു​​​ള്ള സ​​​മീ​​​പ​​​ന​​​ത്തി​​​ൽ മാ​​​റ്റം വേ​​​ണം. അ​​​തു തു​​​ട​​​ങ്ങേ​​​ണ്ട​​​തു സ്വ​​​ന്തം കു​​​ടും​​​ബ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ്’-ഡോ. ​​​പ്രി​​​യ ത​​​ന്നെ​​​പ്പ​​​റ്റി​​​യു​​​ള്ള ഫി​​​ലി​​​മി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.