ഒറ്റ രാത്രികൊണ്ട് വാക്സിൻ ഉത്പാദനം കൂട്ടാനാവില്ല:പൂനാവാല
ഒറ്റ രാത്രികൊണ്ട് വാക്സിൻ ഉത്പാദനം കൂട്ടാനാവില്ല:പൂനാവാല
Monday, May 3, 2021 11:26 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വാ​​​ക്സി​​​ൻ ഉ​​​ത്പാ​​​ദ​​​നം കു​​​ത്ത​​​നെ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ത​​​ള്ളി സെ​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് സി​​​ഇ​​​ഒ അ​​​ദ​​​ർ പൂ​​​നാ​​​വാ​​​ല. വാ​​​ക്സി​​​ൻ നി​​​ർ​​​മാ​​​ണം ഏ​​​റെ വൈ​​​ദ​​​ഗ്ധ്യം ആ​​​വ​​​ശ്യ​​​മു​​​ള്ള പ്ര​​​വൃ​​​ത്തി​​​യാ​​​ണെ​​​ന്നും ഒ​​​റ്റ​​​രാ​​​ത്രി​​​കൊ​​​ണ്ട് ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യി​​​ൽ ജ​​​ന​​​സം​​​ഖ്യ അ​​​ധി​​​ക​​​മാ​​​ണെ​​​ന്നും ഇ​​​വ​​​ർ​​​ക്കെ​​​ല്ലാം വാ​​​ക്സി​​​ൻ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത് അ​​​ത്ര എ​​​ളു​​​പ്പ​​​മ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കോ​​​വി​​​ഷീ​​​ൽ​​​ഡ് വാ​​​ക്സി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ സെ​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​നെ ന​​​യി​​​ക്കു​​​ന്ന​​​ത് പൂ​​​നാ​​​വാ​​​ല​​​യാ​​​ണ്.

കു​​​റ​​​ഞ്ഞ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള, കൂ​​​ടു​​​ത​​​ൽ വി​​​ക​​​സി​​​ച്ച രാ​​​ജ്യ​​​ങ്ങ​​​ൾ പോ​​​ലും കോ​​​വി​​​ഡി​​​ൽ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​യാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ലെ കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വാ​​​ക്സി​​​ൻ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. അ​​​ടു​​​ത്ത മാ​​​സ​​​ങ്ങ​​​ളി​​​ൽ 11 കോ​​​ടി കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റു​​​മെ​​​ന്നും ഇ​​​പ്പോ​​​ൾ ല​​​ണ്ട​​​നി​​​ലു​​​ള്ള പൂ​​​നാ​​​വാ​​​ല ട്വി​​​റ്റ​​​റി​​​ൽ പു​​​റ​​​ത്തു​​​വി​​​ട്ട പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.


കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് ശാ​​​സ്ത്രീ​​​യ​​​വും സാ​​​ങ്കേ​​​തി​​​ക​​​വും സാ​​​ന്പ​​​ത്തി​​​ക​​​വു​​​മാ​​​യ എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും ല​​​ഭി​​​ച്ചു. ഇ​​​തു​​​വ​​​രെ 26 കോടി ഡോ​​​സി​​​ന്‍റെ ഓ​​​ർ​​​ഡ​​​റാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​ൽ 15 കോ​​​ടി ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞു. 11 കോ​​​ടി വാ​​​ക്സി​​​നു​​​ക​​​ൾ ന​​​ൽ​​​കാ​​​നു​​​ണ്ട്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ 1,732.5 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ മു​​​ൻ​​​കൂ​​​റാ​​​യി ന​​​ൽ​​​കി​​​യെ​​​ന്നും പൂ​​​നാ​​​വാ​​​ല പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.