കോ​വി​ഡ് വ്യാ​പ​നം ഭീ​തി​വി​ത​ച്ചു; നി​ക്ഷേ​പ​ക​ർ വി​ല്പ​ന​ക്കാ​രാ​യി
കോ​വി​ഡ് വ്യാ​പ​നം ഭീ​തി​വി​ത​ച്ചു; നി​ക്ഷേ​പ​ക​ർ വി​ല്പ​ന​ക്കാ​രാ​യി
Monday, April 19, 2021 10:44 PM IST
മുംബൈ: കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യ​തോ​ടെ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി വി​റ​ങ്ങ​ലി​ച്ചു. രാ​ജ്യ​മാ​കെ ലോ​ക്ക്ഡൗ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണം വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് സാ​ന്പ​ത്തി​ക​കാ​ര്യ സൂ​ചി​ക​ക​ൾ പി​ന്നോ​ട്ട​ടി​ക്കാ​ൻ കാ​ര​ണം. തി​ങ്ക​ളാ​ഴ്്ച നി​ക്ഷേ​പ​ക​ർ വി​ല്്പ​ന​ക്കാ​രാ​യ​പ്പോ​ൾ 3.6 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് വി​പ​ണി​യി​ൽ വി​റ്റു​പോ​യ​ത്.

സെ​ൻ​സെ​ക്സ് സൂ​ചി​ക 883 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 47,949 എ​ന്ന നി​ല​യി​ലും നി​ഫ്റ്റി 258 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 14,359 എ​ന്ന നി​ല​യി​ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​രു സൂ​ചി​ക​ക​ളി​ലും 1.8 ശ​ത​മാ​നം വീ​തം ത​ക​ർ​ച്ച ദൃ​ശ്യ​മാ​യി. വി​ശാ​ല വി​പ​ണി​ക​ളി​ൽ ബി​എ​സ്ഇ മി​ഡ്ക്യാ​പ് സൂ​ചി​ക 1.9 ശ​ത​മാ​ന​വും സ്മോ​ൾ​ക്യാ​പ് സൂ​ചി​ക 1.6 ശ​ത​മാ​ന​വും ന​ഷ്ടം കു​റി​ച്ചി​ട്ടു​ണ്ട്.


അ​തേ​സ​മ​യം ആ​ഗോ​ള വി​പ​ണി​ക​ളി​ൽ ഓ​ഹ​രി​ക​ളി​ൽ പു​ത്ത​നു​ണ​ർ​വാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. യൂ​റോ​പ്പി​ലെ സ്റ്റോ​ക്സ് സൂ​ചി​ക 0.2 ശ​ത​മാ​നം നേ​ട്ടം കു​റി​ച്ച​പ്പോ​ൾ എം​എ​സ‌്സി​ഐ​യു​ടെ പ്ര​ധാ​ന യൂ​റോ​പ്യ​ൻ സൂ​ചി​ക 0.1 ശ​ത​മാ​നം മു​ന്നേ​റി.

രാ​ജ്യ​മാ​കെ ലോ​ക്ക്ഡൗ​ണ്‍ ഇ​നി ഉ​ണ്ടാ​കി​ല്ലെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്നു​മു​ള്ള കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പ്ര​ഖ്യാ​പ​നം വ്യാ​പാ​ര​രം​ഗ​ത്ത് വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​ൽ​പം ആ​ശ്വാ​സ​മാ​യേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.