തി​രി​ച്ചുക​യ​റി ഓ​ഹ​രി​വി​പ​ണി
Tuesday, April 13, 2021 10:07 PM IST
മും​​​​ബൈ: ക​​​​ന​​​​ത്ത ത​​​​ക​​​​ർ​​​​ച്ച​​​​യ്ക്കു ശേ​​​​ഷം ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ഉ​​​​ണ​​​​ർ​​​​വ്. ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 661 പോ​​​​യി​​​​ന്‍റ് ഉ​​​​യ​​​​ർ​​​​ന്ന് 48544ലാ​​​​ണ് ഇ​​​ന്ന​​​ലെ വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. നി​​​​ഫ്റ്റി 194 പോ​​​​യി​​​​ന്‍റ് ക​​​​യ​​​​റി 14,505 ലും. ​​​​

എം​ ആ​​​​ൻ​​​​ഡ് എം, ​​​​ബ​​​​ജാ​​​​ജ് ഫി​​​​ൻ​​​​സേ​​​​ർ​​​​വ്, ബ​​​​ജാ​​​​ജ് ഫി​​​​നാ​​​​ൻ​​​​സ്, മാ​​​​രു​​​​തി, ആ​​​​ക്സി​​​​സ് ബാ​​​​ങ്ക്, ഒ​​​​എ​​​​ൻ​​​​ജി​​​​സി എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​ണ് സെ​​​​ൻ​​​​സെ​​​​ക്സ് നി​​​​ര​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ത്രൈ​​​​മാ​​​​സ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ലു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണ് ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​ക്കു ഇ​​​​ന്ന​​​​ലെ ക​​​​രു​​​​ത്താ​​​​യ​​​​തെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ടി​​​​സി​​​​എ​​സ് ജ​​​​നു​​​​വ​​​​രി- മാ​​​​ർ​​​​ച്ച് ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 15 ശ​​​​ത​​​​മാ​​​​നം ലാ​​​​ഭ വ​​​​ർ​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.