വളർച്ച: ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് ഐഎംഎഫ്
വളർച്ച: ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് ഐഎംഎഫ്
Tuesday, April 6, 2021 11:40 PM IST
ന്യൂ​ഡ​ൽ​ഹി: 2021ൽ ​അ​തി​വേ​ഗം വ​ള​രു​ന്ന സാ​ന്പ​ത്തി​ക ശ​ക്തി​ക​ളി​ൽ ഒ​ന്നാ​യി ഇ​ന്ത്യ മാ​റു​മെ​ന്ന് ഐ​എം​എ​ഫി​ന്‍റെ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണി​ട്ട​റി ഫ​ണ്ട്) മു​ഖ്യ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ ഗീ​താ ഗോ​പി​നാ​ഥ് .

കോ​വി​ഡ് വ്യാ​പ​ന​വും ലോ​ക്ക്ഡൗ​ണും മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യു​ടെ ജി​ഡി​പി നി​ര​ക്കി​ൽ എ​ട്ടു ശ​ത​മാ​നം ഇ​ടി​വാ​ണു​ണ്ടാ​യ​ത്. എ​ന്നാ​ൽ ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 12.5 ശ​ത​മാ​നം വ​ള​ർ​ച്ചാനി​ര​ക്കി​ലൂ​ടെ ഇ​ന്ത്യ​ൻ സ​ന്പ​ദ്ഘ​ട​ന ക​ര​ക​യ​റു​മെ​ന്നാ​ണ് ഐ​എം​എ​ഫി​ന്‍റെ നി​രീ​ക്ഷ​ണം.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ 2020 ൽ ​ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ സ​ന്പ​ദ്ഘ​ട​ന കൂ​പ്പു​കു​ത്തി​യ​പ്പോ​ൾ ചൈ​ന​യു​ടെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച 2.3 ശ​ത​മാ​നം മു​ന്നേ​റി​യി​രു​ന്നു. 2021ൽ ​ചൈ​ന 8.6 ശ​ത​മാ​നം വ​ള​ർ​ച്ചാനി​ര​ക്കി​ലെ​ത്തു​മെ​ങ്കി​ലും ചൈ​ന​യെ​യും പി​ന്ത​ള്ളി ഇ​ന്ത്യ മു​ന്നേ​റു​മെ​ന്നാ​ണ് ഐ​എം​എ​ഫി​ന്‍റെ വി​ല​യി​രു​ത്ത​ൽ.


ഈ ​വ​ർ​ഷം ആ​ഗോ​ള സ​ന്പ​ദ്ഘ​ട​ന ആ​റു ശ​ത​മാ​നം മു​ന്നേ​റു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. കോ​വി​ഡി​നെ ലോ​കം പൂ​ർ​ണ​മാ​യി ഇ​നി​യും അ​തി​ജീ​വി​ച്ചി​ട്ടി​ല്ല. പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് വ്യാ​പ​നം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ശ​ക്ത​ിപ്പെ​ടു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ണ​പ്പെ​രു​പ്പം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ധ​ന, വാ​യ്പാ ന​യ​ങ്ങ​ൾ ഉ​ദാ​ര​മാ​യി തു​ട​ര​ണ​മെ​ന്നും ഗീ​താ ഗോ​പി​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.