ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ റി​ക്കാ​ർ​ഡ്; മാ​ർ​ച്ചി​ൽ വരുമാനം 1.23 ല​ക്ഷം​ കോ​ടി രൂ​പ
ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ റി​ക്കാ​ർ​ഡ്; മാ​ർ​ച്ചി​ൽ വരുമാനം 1.23 ല​ക്ഷം​ കോ​ടി രൂ​പ
Thursday, April 1, 2021 10:43 PM IST
ന്യൂ​ഡ​ൽ​ഹി:​ ജി​എ​സ്ടി വ​രു​മാ​നം രാ​ജ്യ​ത്ത് റി​ക്കാ​ർ​ഡ് നി​ര​ക്കി​ൽ. ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ 1.23 ല​ക്ഷം കോ​ടി രൂ​പ​യാ​ണു ജി​എ​സ്ടി വ​രു​മാ​ന​മെ​ന്നു ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി തു​ട​ർ​ച്ച​യാ​യി വ​രു​മാ​നം ഒ​രു​ല​ക്ഷം കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ്. കോ​വി​ഡി​നു​ശേ​ഷം രാ​ജ്യ​ത്തെ സ​ന്പ​ദ്ഘ​ട​ന മെ​ച്ച​പ്പെ​ടു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണു ജി​എ​സ്ടി വ​രു​മാ​ന​ത്തി​ലു​ള്ള വ​ർ​ധ​ന​യെ​ന്ന് ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.


വ്യാ​ജ ബി​ല്ലു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ക​ർ​ക്ക​ശ പ​രി​ശോ​ധ​ന, ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ വി​വി​ധ നി​കു​തി ഉ​റ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ സൂ​ക്ഷ​മ​പ​രി​ശോ​ധ​ന, ക​സ്റ്റം​സ്, ആ​ദാ​യ​നി​കു​തി തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ൾ എ​ന്നി​വ​യും ജി​എ​സ്ടി വ​രു​മാ​നം ഉ​യ​രു​ന്ന​തി​നു കാ​ര​ണ​മാ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.