കോവിഡ് ഇൻഷ്വറൻസ് പോളിസികളുടെ കാലാവധി നീട്ടി
കോവിഡ് ഇൻഷ്വറൻസ് പോളിസികളുടെ കാലാവധി നീട്ടി
Thursday, April 1, 2021 10:43 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ഇ​ൻ​ഷ്വറ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോറി​റ്റി ഓ​ഫ് ഇ​ന്ത്യ കോ​വി​ഡ് ഇ​ൻ​ഷ്വറ​ൻ​സ് പോ​ളി​സി​ക​ളു​ടെ വി​ൽ​പ്പ​ന കാ​ലാ​വ​ധി നീ​ട്ടി. പോ​ളി​സി​ക​ളു​ടെ വി​ൽ​പ​ന​യു​ടെ​യും പു​തു​ക്ക​ലി​ന്‍റെ​യും കാ​ലാ​വ​ധി സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ട്ടാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് കോ​വി​ഡ് ഇ​ൻ​ഷ്വറ​ൻ​സ് പോ​ളി​സി​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ ക​ന്പ​നി​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കൊ​റോ​ണ ക​വ​ച്, കൊ​റോ​ണ ര​ക്ഷ​ക് പോ​ളി​സി​ക​ൾ ക​ന്പ​നി​ക​ൾ വി​പ​ണി​യി​ലെ​ത്തി​ച്ചു. 18-65 വ​യ​സു​ള്ള​വ​ർ​ക്കാ​ണ് പോ​ളി​സി എ​ടു​ക്കാ​നാ​കു​ക.


ജ​നു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 1,000 കോ​ടി രൂ​പ മ​തി​ക്കു​ന്ന 1.28 കോ​ടി സ്റ്റാ​ൻ​ഡേ​ർ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ൾ വി​റ്റ​ഴി​ഞ്ഞി​ട്ടു​ണ്ട്. മൂ​ന്ന​ര, ആ​റ​ര, ഒ​ന്പ​ത​ര​മാ​സ​ക്കാ​ലാ​വ​ധി​ക​ളാ​ണ് പോ​ളി​സി​ക​ൾ​ക്കു​ള്ള​ത്. ആ​ശു​പ​ത്രി മു​റി​വാ​ട​ക, ന​ഴ്സിം​ഗ്, ഐ​സി​യു, ഡോ​ക്ട​ർ ഫീ, ​ക​ണ്‍സ​ൾ​ട്ട​ന്‍റ് ഫീ​സ്, പി​പി​ഇ കി​റ്റ്, ഗ്ളൗ​സ് ചെ​ല​വു​ക​ളും വീ​ട്ടി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ആം​ബു​ല​ൻ​സ് ചെ​ല​വും ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന ത​ര​ത്തി​ലാ​ണ് പോ​ളി​സി​ക​ൾ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.