ഇന്ത്യയിൽനിന്നു പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യുമെന്നു പാക്കിസ്ഥാൻ
ഇന്ത്യയിൽനിന്നു പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യുമെന്നു പാക്കിസ്ഥാൻ
Wednesday, March 31, 2021 11:42 PM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു പ​​​​ഞ്ച​​​​സാ​​​​ര​​​​യും പ​​​​രു​​​​ത്തി​​​​യും ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​മെ​​​​ന്നു പു​​​​തു​​​താ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ പാ​​​​ക് ധ​​​​ന​​​​മ​​​​ന്ത്രി ഹ​​​​മ്മ​​​​ദ് അ​​​​സ​​​​ർ ബു​​​​ധ​​​​നാ​​​​ഴ്ച പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി നി​​​​ല​​​​നി​​​ന്നി​​​രു​​​​ന്ന ഇ​​​​റ​​​​ക്കു​​​​മ​​​​തി നി​​​​രോ​​​​ധ​​നം പാ​​​​ക്കി​​​​സ്ഥാ​​​​ൻ പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. സാ​​​​ന്പ​​​​ത്തി​​​​ക ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി (ഇ​​​​സി​​​​സി) അ​​​​ഞ്ചു ല​​​​ക്ഷം ട​​​​ൺ പ​​​​ഞ്ച​​​​സാ​​​​ര ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ സ്വ​​​​കാ​​​​ര്യ മേ​​​​ഖ​​​​ല​​​​യ്ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യെ​​​​ന്ന് അ​​​​സ​​​​ർ പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യി​​​​ൽ പ​​​​ഞ്ച​​സാ​​​​ര വി​​​​ല കു​​​​റ​​​​വാ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ​ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞ​​​​ു.


ജൂ​​​​ണോ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​ന്നു പ​​​​രു​​​​ത്തി​​​​യും ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്തേ​​​​ക്കും. ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി ഇ​​​​ന്ത്യ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ന്ത്യ-​​​​പാ​​​​ക് വ്യാ​​​​പാ​​​​രം നി​​​​ല​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.