ഈ​​​സ് ഓ​​​ഫ് ലി​​​വിം​​​ഗ് ഇ​​​ൻ​​​ഡെ​​​ക്സി​​​ൽ ബം​​​ഗ​​​ളൂ​​​രു ഒ​​​ന്നാ​​​മ​​​ത്
Thursday, March 4, 2021 11:56 PM IST
മും​​​ബൈ: രാജ്യത്തെ ഏറ്റവും വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ ന​​​ഗ​​​രമെന്ന ഖ്യാ​​​തി ബം​​​ഗ​​​ളൂ​​​രു​​​വി​​​ന്. കേ​​​ന്ദ്ര ന​​​ഗ​​​ര വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യം ത​​​യാ​​റാ​​​ക്കി​​​യ 2020ലെ ​​​ഈ​​​സ് ഓ​​​ഫ് ലി​​​വിം​​​ഗ് ഇ​​​ൻ​​​ഡെ​​​ക്സി​​​ലാ​​​ണ് ബം​​​ഗ​​​ളൂ​​​രു ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്.

10 ല​​​ക്ഷ​​​ത്തി​​​ധി​​​കം ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള 49 ന​​​ഗ​​​ര​​​ങ്ങ​​​ളെ​​​യാ​​​ണ് ഇ​​​തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. പൂ​​​ന, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ചെ​​​ന്നൈ എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളാ​​​ണ് യ​​​ഥാ​​​ക്ര​​​മം ര​​​ണ്ട്, മൂ​​​ന്ന്, നാ​​​ല് സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ.

ഡ​​​ൽ​​​ഹി​​​ക്കു പ​​​തി​​​മൂ​​​ന്നാം​​​സ്ഥാ​​​ന​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം 10 ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പ​​​ട്ടി​​​ക​​​യി​​​ൽ സിം​​​ല, ഭു​​​വ​​​നേ​​​ശ്വ​​​ർ, സി​​​ൽ​​​വാ​​​സ എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളാ​​ണു യ​​​ഥാ​​​ക്ര​​​മം ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ. ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 21-ാം സ്ഥാ​​​ന​​​ത്തും കൊ​​​ച്ചി 39-ാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്. സത്ന, നംചി, രാംപുർ, മു​​​സാ​​​ഫ​​​ർ​​​പു​​​ർ എ​​​ന്നീ നഗരങ്ങളാണ് ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ അ​​​വ​​​സാ​​​ന സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ​​​ത്.


വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ ന​​​ഗ​​​ര​​​ങ്ങ​​​ൾ പ​​​ട്ടി​​​ക​​​യി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്നു മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ജീ​​​വി​​​ത നി​​​ല​​​വാ​​​രം, സാ​​​ന്പ​​​ത്തി​​​ക​​നി​​​ല, സു​​​സ്ഥി​​​ര​​​ത, പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യം എ​​​ന്നീ ഘ​​​ട​​​ക​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു പ​​​ട്ടി​​​ക ത​​യാ​​​റാ​​​ക്കി​​​യ​​​ത്, ജീ​​​വി​​​ത നി​​​ല​​​വാ​​​ര​​​ത്തി​​​ൽ താ​​​മ​​​സ​​​ച്ചെ​​​ല​​​വ്, ശു​​​ദ്ധ​​ജ​​​ല ല​​​ഭ്യ​​​ത, അ​​​ടി​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യ​​പ​​​രി​​​ച​​​ര​​​ണ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ, വി​​​നോ​​​ദോ​​​പാ​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​ണു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്ന​​​ത്.

10 ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ സാ​​​ന്പ​​​ത്തി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൊ​​​ച്ചി​​​ക്കു മൂ​​​ന്നാം സ്ഥാ​​​ന​​​മു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.