ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്പ്രി​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കൽ; ആ​ദ്യ​ഗ​ഡു കി​ൻ​ഫ്ര​യ്ക്ക് കി​ഫ്ബി കൈ​മാ​റി
ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്പ്രി​ന്‍റ്  സ്ഥ​ലം ഏ​റ്റെ​ടു​ക്കൽ; ആ​ദ്യ​ഗ​ഡു കി​ൻ​ഫ്ര​യ്ക്ക്  കി​ഫ്ബി കൈ​മാ​റി
Monday, March 1, 2021 10:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹി​​​ന്ദു​​​സ്ഥാ​​​ൻ ന്യൂ​​​സ്പ്രി​​​ന്‍റ് ഫാ​​​ക്ട​​​റി​​​യു​​​ടെ ആ​​​സ്തി​​​വ​​​ക​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള ആ​​​ദ്യഗ​​​ഡു​​​വാ​​​യ 72,80,08,500 രൂ​​​പ കി​​​ൻ​​​ഫ്ര​​​യ്ക്ക് കി​​​ഫ്ബി കൈ​​​മാ​​​റി.​​​ പ​​​ദ്ധ​​​തി​​​ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഈ ​​​തു​​​ക ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.​​​ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന 300 ഏ​​​ക്ക​​​റി​​​ൽ വ്യ​​​വ​​​സാ​​​യ​​​ പാ​​​ർ​​​ക്ക് സ്ഥാ​​​പി​​​ക്കും.​​​ നി​​​ർ​​​വ​​​ഹ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ കി​​​ൻ​​​ഫ്ര ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ്ലാ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ 300 ​​​ഏ​​​ക്ക​​​ർ വെ​​​ള്ളൂ​​​ർ ന്യൂ​​​സ്പ്രി​​​ന്‍റ് ഫാ​​​ക്ട​​​റി​​​യു​​​ടെ പ​​​രി​​​സ​​​ര​​​ത്തു​​​ത​​​ന്നെ​​​യാ​​​ണു​​​ള്ള​​​ത്.

വെ​​​ള്ളം, വൈ​​​ദ്യു​​​തി അ​​​ട​​​ക്കം വ്യ​​​വ​​​സാ​​​യ​​​വി​​​ക​​​സ​​​ന​​​ത്തി​​​ന് ഉ​​​ട​​​ന​​​ടി അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ത​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണ് ഈ ​​​ഭൂ​​​മി. മി​​​ക​​​ച്ച റോ​​​ഡ്-റെ​​​യി​​​ൽ ശൃം​​​ഖ​​​ല​​​യും പ്ര​​​ദേ​​​ശ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഉ​​​ണ്ട്. കോ​​​ട്ട​​​യം ജി​​​ല്ല​​​യു​​​ടെ വ്യ​​​വ​​​സാ​​​യ​​​വി​​​ക​​​സ​​​ന​​​ത്തി​​​ന് വി​​​ല​​​ങ്ങു​​​ത​​​ടി​​​യാ​​​യി നി​​​ൽ​​​ക്കു​​​ന്ന സ്ഥ​​​ല​​​ദൗ​​​ർ​​​ല​​​ഭ്യം ഇ​​​തോ​​​ടെ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടും. ഭൂ​​​മി ലീ​​​സി​​​ന് കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന വ​​​രു​​​മാ​​​നം ഉപയോഗിച്ച് അ​​​ടു​​​ത്ത ഏ​​​ഴു​​​വ​​​ർ​​​ഷംകൊ​​​ണ്ട് കി​​​ൻ​​​ഫ്ര​​​യ്ക്ക് മു​​​ത​​​ലും പ​​​ലി​​​ശ​​​യും അ​​​ട​​​ച്ചു​​​തീ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.