സ്വ​ര്‍​ണ​വി​ല​ ഈ ​മാ​സം ഇ​ടി​ഞ്ഞ​ത് 2,200 രൂ​പ
Saturday, February 20, 2021 11:47 PM IST
കൊ​​​ച്ചി: വ​​​ന്‍ ഇ​​​ടി​​​വു​​​ക​​​ള്‍​ക്കു​​​ശേ​​​ഷം ഇ​​ന്ന​​ലെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യും ഉ​​യ​​ർ​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,325 രൂ​​​പ​​​യും പ​​​വ​​​ന് 34,600 രൂ​​​പ​​​യു​​​മാ​​​യി. സ​​​മീ​​​പ​​​കാ​​​ല​​​ത്തു​​​ണ്ടാ​​​യ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ​​​ടി​​​വു​​​ക​​​ള്‍​ക്കാ​​​ണ് ഇ​​​പ്പോ​​​ള്‍ സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ന്ന​​​ത്. ഈ ​​​മാ​​​സം ഇ​​​തു​​​വ​​​രെ ഗ്രാ​​​മി​​​ന് 275 രൂ​​​പ​​​യു​​​ടെ​​​യും പവന് 2,200 രൂ​​​പ​​​യു​​​ടെ​​​യും വി​​​ല​​​യി​​​ടി​​​വാ​​​ണുണ്ടാ​​​യ​​​ത്.


മാ​​​സാ​​​ദ്യം കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണു വി​​​ല​​​യി​​​ടി​​​ഞ്ഞ​​​തെ​​​ങ്കി​​​ല്‍ നി​​​ല​​​വി​​​ല്‍ രാ​​​ജ്യാ​​​ന്ത​​​ര വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വാ​​​ണു സം​​​സ്ഥാ​​​ന​​​ത്തു പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.