കൊപ്ര താങ്ങുവില ക്വിന്‍റലിന് 375 രൂപ വർധിപ്പിക്കും
കൊപ്ര താങ്ങുവില  ക്വിന്‍റലിന്  375 രൂപ വർധിപ്പിക്കും
Thursday, January 28, 2021 12:21 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല ക്വി​ന്‍റ​ലി​നു 375 രൂ​പ വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്രമ​ന്ത്രി​സ​ഭ​യു​ടെ സാ​ന്പ​ത്തി​ക​കാ​ര്യ സ​മി​തി തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ ഒ​രു ക്വി​ന്‍റ​ൽ കൊ​പ്ര​യു​ടെ വി​ല 10,335 രൂ​പ​യാ​കു​മെ​ന്ന് കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ അ​റി​യി​ച്ചു.

2020ലെ ​നി​ര​ക്കാ​ണ് പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. 9960 രൂ​പ​യാ​യി​രു​ന്നു 2020ലെ ​കു​റ​ഞ്ഞ താ​ങ്ങു​വി​ല. ഉ​ണ്ട കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല ക്വി​ന്‍റ​ലി​നു 300 രൂ​പ വ​ർ​ധി​പ്പി​ച്ച് 10,600 രൂ​പ​യാ​ക്കി. 2020ൽ ​ഇ​ത് 10,300 രൂ​പ​യാ​യി​രു​ന്നു. ക​മ്മീ​ഷ​ൻ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ കോ​സ്റ്റ്സ് ആ​ൻ​ഡ് പ്രൈ​സ​സ് (സി​എ​സി​പി) ന​ൽ​കി​യ ശി​പാ​ർ​ശ​യാ​ണ് മ​ന്ത്രി​സ​ഭാ സ​മി​തി അം​ഗീ​ക​രി​ച്ച​ത്.


നാ​ളി​കേ​ര കൃ​ഷി ചെ​യ്യു​ന്ന കേ​ര​ളം അ​ട​ക്ക​മു​ള്ള 12 തീ​ര​ദേ​ശ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.