ഇന്ത്യയിലെ ബിസിനസ് ടിക് ടോക് നിർത്തി, രണ്ടായിരത്തിലധികം ഇന്ത്യക്കാരുടെ പണിപോയി
ഇന്ത്യയിലെ ബിസിനസ് ടിക് ടോക് നിർത്തി,  രണ്ടായിരത്തിലധികം ഇന്ത്യക്കാരുടെ പണിപോയി
Thursday, January 28, 2021 12:21 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ടി​​​​ക് ടോ​​​​ക് എ​​​​ന്ന വീ​​​​ഡി​​​​യോ ഷെ​​​​യ​​​​റിം​​​​ഗ് ആ​​​​പ്പി​​​​നു സ​​​​ർ​​​​ക്കാ​​​​ർ പൂ​​​​ട്ടി​​​​ട്ട​​​​പ്പോ​​​​ൾ ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ചൈ​​​​ന​​​​യു​​​​ടെ ബൈ​​​​റ്റ് ഡാ​​​​ൻ​​​​സ് എ​​​​ന്ന ടി​​​​ക് ടോ​​​​ക് ക​​​​ന്പ​​​​നി പി​​​​രി​​​​ച്ചു​​​​വി​​​​ട്ടു. ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു ടി​​​​ക് ടോ​​​​ക് തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ അ​​​​സ്ത​​​​മി​​​​ച്ചു​​​​വെ​​​​ന്ന് ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ൽ പ​​​​ല​​​​ർ​​​​ക്കും ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​​റി​​​​യി​​​​പ്പ് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ടി​​​​ക് ടോ​​​​ക് ഗ്ലോ​​​​ബ​​​​ൽ ഇ​​​​ട​​​​ക്കാ​​​​ല അ​​​​ധ്യ​​​​ക്ഷ വ​​​​നേ​​​​സ പ​​​​പ്പാ​​​​സ്, ഗ്ലോ​​​​ബ​​​​ൽ ബി​​​​സി​​​​ന​​​​സ് സൊ​​​​ല്യൂ​​​​ഷ​​​​ൻ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബ്ലേ​​​​ക് ചാ​​​​ൻ​​​​ഡ്‌​​​​ലി എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. ക​​​​ന്പ​​​​നി​​​​യു​​​​ടെ നി​​​​യ​​​​മ​​​​കാ​​​​ര്യ വി​​​​ഭാ​​​​ഗം, ഹ്യൂ​​​​മ​​​​ൻ റി​​​​സോ​​​​ഴ്സ്, അ​​​​ക്കൗ​​​​ണ്ട്സ് എ​​​​ന്നി​​​​വ നി​​​​ല​​​​നി​​​​ർ​​​​ത്തും.


സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം. മൂ​​​​ന്നു​​​​മാ​​​​സ​​​​ത്തെ അ​​​​ധി​​​​കശ​​​​ന്പ​​​​ളം അ​​​​നു​​​​വ​​​​ദി​​​​ച്ചും ആ​​​​റു​​​​മാ​​​​സം ക​​​​ന്പ​​​​നി​​​​യെ സേ​​​​വി​​​​ച്ച​​​​തി​​​​ന് പാ​​​​രി​​​​തോ​​​​ഷി​​​​ക​​​​വും ന​​​​ല്കി​​​​യുമേ ഇ​​​​വ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടൂ എ​​​​ന്ന് വ​​​​നേ​​​​സ പ​​​​റ​​​​ഞ്ഞു. 2020 ജൂ​​​​ൺ 29നാ​​​​ണ് ടി​​​​ക് ടോ​​​​ക് ഉ​​​​ൾ​​​​പ്പെ​​​​ടെ 59 ചൈ​​​​നീ​​​​സ് ആ​​​​പ്പു​​​​ക​​​​ൾ നി​​​​രോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ട് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്. ല​​​​ഡാ​​​​ക്കി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സൈ​​​​നി​​​​ക​​​​രെ ചൈ​​​​നീ​​​​സ് സൈ​​​​നി​​​​ക​​​​ർ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.