പ​രി​സ്ഥി​തി സൗ​ഹൃ​ദ ഭ​വ​ന​ങ്ങളുമായി സ​ഹ്യാ​ദ്രി
Thursday, January 21, 2021 12:07 AM IST
കൊ​​​​ച്ചി: പ​​​​രി​​​​സ്ഥി​​​​തി സൗ​​​​ഹൃ​​​​ദ വീ​​​​ടു​​​​ക​​​​ളു​​​​ടെ വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​വു​​​​ക​​​​യാ​​​​ണ് പു​​​​നെ ആ​​​​സ്ഥാ​​​​ന​​​​മാ​​​യു​​​ള്ള പ​​​​ട്ടേ​​​​ല്‍ ഗ്രൂ​​​​പ്പ് സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സ​​​​ഹ്യാ​​​​ദ്രി ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ്. മ​​​​ഹാ​​​​രാ​​​​ഷ്‌ട്ര, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ്, ഗു​​​​ജ​​​​റാ​​​​ത്ത് എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ര്‍​മാ​​​​ണ​​​​ശാ​​​​ല​​​​ക​​​​ളു​​​​ള്ള സ​​​​ഹ്യാ​​​​ദ്രി ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് വീ​​​​ടി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ റൂ​​​​ഫിം​​​ഗ് ഷീ​​​​റ്റു​​​​ക​​​​ള്‍, ആ​​​​സ്ബ​​​​സ്റ്റോ​​​​സ് ര​​​​ഹി​​​​ത ഫ്‌​​​​ളാ​​​​റ്റ് ബോ​​​​ര്‍​ഡു​​​​ക​​​​ളും പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്നു​​​​ണ്ട്.

ഇ​​​​ക്കോ​​​​പ്രോ-​​​​എ​​​​സ് 3 പ്രീ ​​​​ഫാ​​​​ബ്രി​​​​ക്കേ​​​​റ്റ​​​​ഡ് പ്ലാ​​​​റ്റ്‌​​​​ഫോം അ​​​​നാ​​​​യാ​​​​സം ഫി​​​​റ്റ് ചെ​​​​യ്യാ​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ല്‍ വീ​​​​ടു​​​​ക​​​​ളു​​​​ടെ പ​​​​ണി വേ​​​​ഗ​​​​ത്തി​​​​ല്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാൻ സാധി ക്കും. തീ​​​​പി​​​​ടി​​​​ത്തം, മ​​​​ഴ, വെ​​​​യി​​​​ല്‍, ഭൂ​​​​മി​​​​കു​​​​ലു​​​​ക്കം എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ന്‍ ശേ​​​​ഷി​​​​യു​​​​ണ്ട്. സ്റ്റീ​​​​ല്‍, കോ​​​​ണ്‍​ക്രീ​​​​റ്റ് റൂ​​​​ഫു​​​​ക​​​​ളു​​​​ള്ള വീ​​​​ടു​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് ചൂ​​​​ട് കു​​​​റ​​​​വു​​​​ണ്ട്.


കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 150ഓ​​​​ളം വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​ര്‍ ക​​​​മ്പ​​​​നി​​​​ക്കു​​​​ണ്ട്. ചെ​​​​ല​​​​വു​ കു​​​​റ​​​​ഞ്ഞ​​​​തും ഈ​​​​ടു​​​​റ്റ​​​​തു​​​​മാ​​​​യ ഭ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കു​​​​ക​​​​യുമാണ് ല​​​​ക്ഷ്യ​​​​മെ​​​​ന്ന് സ​​​​ഹ്യാ​​​​ദ്രി ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് സീ​​​​നി​​​​യ​​​​ര്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് (മാ​​​​ര്‍​ക്ക​​​​റ്റിം​​​ഗ്) വി.​​​​ടി. ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.