ഹോട്ടലിനും പലചരക്കുകടയ്ക്കും പെട്രോൾ പന്പിനും സ്റ്റാർ റേറ്റിംഗ് വരുന്നു
ഹോട്ടലിനും പലചരക്കുകടയ്ക്കും  പെട്രോൾ പന്പിനും സ്റ്റാർ റേറ്റിംഗ് വരുന്നു
Wednesday, January 20, 2021 12:14 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ ഹോ​​ട്ട​​ലു​​ക​​ൾ പെ​​ട്രോ​​ൾ പ​​ന്പു​​ക​​ൾ, സൂ​​പ്പ​​ർ​​ മാ​​ർ​​ക്ക​​റ്റു​​ക​​ൾ, പ​​ലച​​ര​​ക്കു​​ക​​ട​​ക​​ൾ, പ​​ച്ച​​ക്ക​​റി​​ക​​ട​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് റേ​​റ്റിം​​ഗ് സം​​വി​​ധാ​​നം വ​​രു​​ന്നു. ഓ​​രോ സ്ഥാ​​പ​​ന​​ത്തി​​നും മൂ​​ന്നു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ​​യു​​ള്ള റേ​​റ്റിം​​ഗ് പ​​ദ​​വി​​യാ​​ണ് ന​​ൽ​​കു​​ക.

സാ​​ധ​​ന​​ങ്ങ​​ളു​​ടെ ഗു​​ണ​​നി​​ല​​വാ​​രം, സ്ഥാ​​പ​​ന​​ത്തി​​ലെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യം, വാ​​ഹ​​ന പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യം, സ്ത്രീ​​സൗ​​ഹൃ​​ദ സം​​വി​​ധാ​​ന​​ങ്ങ​​ൾ, പ്രാ​​ഥ​​മി​​ക ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​വും റേ​​റ്റിം​​ഗ് ന​​ൽ​​കു​​ക.

ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ്ഥാ​​പ​​ന​​ത്തി​​ലെ​​ത്തി സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യ​​ശേ​​ഷം ഗ്രേ​​ഡിം​​ഗ് ന​​ൽ​​കും. സ്ഥാ​​പ​​ന​​ത്തി​​ലെ മെ​​ച്ച​​മാ​​യ സേ​​വ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും സേ​​വ​​ന​​ങ്ങ​​ളു​​ടെ പോ​​രാ​​യ്മ​​യെ​​ക്കു​​റി​​ച്ചും രേ​​ഖ​​പ്പെ​​ടു​​ത്താ​​നാ​​യി പ​​രാ​​തി ബു​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തും. പ​​രാ​​തി​​ക​​ളി​​ൽ ക​​ഴ​​ന്പു​​ണ്ടെ​​ന്നു പ​​രി​​ശോ​​ധ​​യി​​ൽ ക​​ണ്ടെ​​ത്തി​​യാ​​ൽ ഗ്രേ​​ഡ് നി​​ല താ​​ഴേ​​ക്കു പോ​​കും. വ്യാ​​ജ പ​​രാ​​തി​​യ​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്കാ​​ൻ സം​​വി​​ധാ​​നമു​​ണ്ടാ​​കും.

ഉ​​പ​​ഭോ​​ക്താ​​വി​​ന് മി​​ക​​ച്ച സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണ് ഗ്രേ​​ഡിം​​ഗി​​ന്‍റെ ല​​ക്ഷ്യം. യാ​​ത്ര ചെ​​യ്തെ​​ത്തു​​ന്ന​​വ​​ർ​​ക്കു കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​മു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ ഗ്രേ​​ഡിം​​ഗ് അ​​വ​​സ​​ര​​മൊ​​രു​​ക്കും. ഹോ​​ട്ട​​ലു​​ക​​ളി​​ൽ ക​​യ​​റു​​ന്പോ​​ൾ പ്രാ​​ഥ​​മി​​കാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​ള്ള സൗ​​ക​​ര്യം മി​​ക്ക ഹോ​​ട്ട​​ലു​​ക​​ളി​​ലും ഒ​​രു​​ക്കി​​യി​​ട്ടി​​ല്ല. മി​​ക​​ച്ച ഗ്രേ​​ഡിം​​ഗ് ഉ​​ള്ള ഹോ​​ട്ട​​ലു​​ക​​ളി​​ൽ ഇ​​ത്ത​​രം സൗ​​ക​​ര്യം ഉ​​റ​​പ്പാ​​ക്കും.


പെ​​ട്രോ​​ൾ പ​​ന്പു​​ക​​ളി​​ൽ ശു​​ചി​​മു​​റി, വി​​ശ്ര​​മ​​സൗ​​ക​​ര്യം, സൗ​​ജ​​ന്യ എ​​യ​​ർ എ​​ന്നി​​വ വേ​​ണ​​മെ​​ന്ന് പെ​​ട്രോ​​ൾ പ​​ന്പ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു​​ള്ള നി​​യ​​മ​​ങ്ങ​​ളി​​ൽ എ​​ഴു​​തി​​വ​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ സേ​​വ​​ന​​ങ്ങ​​ൾ മി​​ക്ക​​യി​​ട​​ത്തും ല​​ഭി​​ക്കു​​ന്നി​​ല്ല. പെ​​ട്രോ​​ൾ ക​​ന്പ​​നി​​ക​​ൾ നേ​​രി​​ട്ടു ന​​ട​​ത്തു​​ന്ന പ​​ന്പു​​ക​​ളി​​ലൊ​​ഴി​​കെ നി​​യ​​മ​​ത്തി​​ൽ പ​​റ​​യു​​ന്ന സൗ​​ജ​​ന്യ​​സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് പ​​ണം ന​​ൽ​​കേ​​ണ്ട സ്ഥി​​തി​​യാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​ത്. ദീ​​ർ​​ഘ​​ദൂ​​ര യാ​​ത്ര​​ക്കാ​​ർ​​ക്ക് എ​​ല്ലാ സൗ​​ക​​ര്യ​​ങ്ങ​​ളു​​മു​​ള്ള പെ​​ട്രോ​​ൾ പ​​ന്പു​​ക​​ളും പ്രാ​​ഥ​​മി​​ക സൗ​​ക​​ര്യ​​മു​​ള്ള ഹോ​​ട്ട​​ലു​​ക​​ളും തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ ഗ്രേ​​ഡിം​​ഗ് സൗ​​ക​​ര്യം ഒ​​രു​​ക്കും.

വൈ.​​എ​​സ്. ജ​​യ​​കു​​മാ​​ർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.