ക​ള്ളി​യ​ത്ത് ടി​എം​ടി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം
ക​ള്ളി​യ​ത്ത് ടി​എം​ടി​ക്ക്  ദേ​ശീ​യ അം​ഗീ​കാ​രം
Thursday, January 14, 2021 12:00 AM IST
കൊ​​​ച്ചി: എം​​​എ​​​സ്എം​​​ഇ വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കു​​​ള്ള 2020ലെ ​​​ഇ​​​ന്ത്യ 5000 ബെ​​​സ്റ്റ് എം​​​എ​​​സ്എം​​​ഇ അ​​​വാ​​​ര്‍​ഡ് ക​​​ള്ളി​​​യ​​​ത്ത് ടി​​​എം​​​ടി ബാ​​​ര്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി. ഉ​​​യ​​​ര്‍​ന്ന നി​​​ല​​​വാ​​​ര​​​വും ഉ​​​ല്‍​പ്പ​​​ന്ന ഗു​​​ണ​​​മേ​​​ന്‍​മ​​​യും വ്യ​​​വ​​​സാ​​​യ നി​​​ല​​​വാ​​​ര​​​വും പു​​​ല​​​ര്‍​ത്തു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ല്‍ ന​​​ല്‍​ക​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ​​​അ​​​വാ​​​ര്‍​ഡ്.

എ​​​ല്‍​പി​​​ജി സി​​​ലി​​​ണ്ട​​​ര്‍, ക​​​വ​​​ര്‍ ബ്ലോ​​​ക്കു​​​ക​​​ള്‍, ഫ്‌​​​ളോ​​​റിം​​​ഗ് ആ​​​ന്‍​ഡ് സാ​​​നി​​​റ്റ​​​റി, ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല തു​​​ട​​​ങ്ങി വി​​​വി​​​ധ രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചു​​​വ​​​രു​​​ന്ന ക​ള്ളി​യ​ത്ത് ഗ്രൂ​​​പ്പി​​​ന് കേ​​​ര​​​ള​​​ത്തി​​​ന് പു​​​റ​​​മേ ത​​​മി​​​ഴ്‌​​​നാ​​​ട്, ക​​​ര്‍​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ത​​​ര​​​ണ ശൃം​​ഖ​​​ല​​​യു​​​ണ്ട്.


ഉ​​​ന്ന​​​ത നി​​​ല​​​വാ​​​രമുള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​ച്ച​​​തി​​​നു​​​ള്ളഅം​​​ഗീ​​​കാ​​​ര​​​മാ​​​ണ് ലഭി ച്ചിരിക്കുന്നതെന്ന് ക​​​ള്ളി​​​യ​​​ത്ത് ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ നൂ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് നൂ​​​ര്‍​ഷ ക​​​ള്ളി​​​യ​​​ത്ത് പ​​​റ​​​ഞ്ഞു. അ​​​തി​​​നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളും ക്വാ​​​ളി​​​റ്റി ചെ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും നി​​​ര്‍​മാ​​​ണ​​​ത്തി​​​ന്‍റെ ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഗ്രൂ​​​പ്പ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ദി​​​ര്‍​ഷാ മു​​​ഹ​​​മ്മ​​​ദ് ക​​​ള്ളി​​​യ​​​ത്ത് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.