ഇന്ത്യക്കും സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​മുണ്ടാകും: വേ​ണു രാ​ജാ​മ​ണി
Tuesday, January 12, 2021 11:54 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ക്കാ​​​രെ ഒ​​​ന്നി​​​ച്ചു നി​​​ര്‍​ത്തി വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ടാ​​​ക്കി​​​യെ​​​ടു​​​ക്കാ​​​നാ​​​യാ​​​ല്‍ ചൈ​​​ന​​​യെ​​​പ്പോ​​​ലെ ന​​​മു​​​ക്കും സാ​​​മ്പ​​​ത്തി​​​ക മു​​​ന്നേ​​​റ്റം നേ​​​ടാ​​​നാ​​​വു​​​മെ​​​ന്ന് നെ​​​ത​​​ര്‍​ലാ​​​ന്‍ഡ് സി​​​ലെ മു​​​ന്‍ അം​​​ബാ​​​സ​​​ഡ​​​ര്‍ വേ​​​ണു രാ​​​ജാ​​​മ​​​ണി. കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ലീ​​​ഡ​​​ര്‍ ടോ​​​ക്‌​​​സ് ല​​​ക്ച​​​ര്‍ സീ​​​രി​​​സി​​​ല്‍, "ഇ​​​ന്ത്യ​​​യു​​​ടെ ദൂ​​​ത​​​നാ​​​യി ലോ​​​ക​​​ത്തി​​​ല്‍ അ​​​ട​​​യാ​​​ളം തീ​​​ര്‍​ത്ത​​​പ്പോ​​​ള്‍’ എ​​​ന്ന വി​​​ഷ​​​ത്തി​​​ലു​​​ള്ള സം​​​വാ​​​ദ​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ചൈ​​​ന​​​ക്കാ​​​രെ പോ​​​ലെ ഇ​​​ന്ത്യ​​​ക്കാ​​​രും ക​​​ഠി​​​നാ​​​ധ്വാ​​​നി​​​ക​​​ളാ​​​യ​​​തി​​​നാ​​​ല്‍ മു​​​ന്നേ​​​റാ​​​നു​​​ള്ള എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളും ന​​​മു​​​ക്കു​​​മു​​​ണ്ട്. ഇ​​​ന്ത്യ​​​യു​​​ടെ​​​യും ചൈ​​​ന​​​യു​​​ടെ​​​യും ആ​​​ധു​​​നി​​​ക രാ​​​ഷ്ട്രീ​​​യ​​​വും സാ​​​മ്പ​​​ത്തി​​​ക​​​വു​​​മാ​​​യ ച​​​രി​​​ത്രം വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്. മു​​​ത​​​ലാ​​​ളി​​​ത്വ​​​ത്തി​​​ന്‍റെ​​​യും സോ​​​ഷ്യ​​​ലി​​​സ​​​ത്തി​​​ന്‍റെ​​​യും നേ​​​ട്ട​​​ങ്ങ​​​ള്‍​ക്കു ചൈ​​​ന​​​യ്ക്ക് സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​ക്ക് ഇ​​​വ ര​​​ണ്ടി​​​ന്‍റെ​​​യും കു​​​റ​​​വു​​​ക​​​ളാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കെ​​എം​​എ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍. മാ​​​ധ​​​വ് ച​​​ന്ദ്ര​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ്രോ​​​ഗ്രാം ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ എ​​​സ്.​​​ആ​​​ര്‍. നാ​​​യ​​​ര്‍, കെ​​​എം​​​എ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.