അഞ്ചു കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റി​ൽനി​ന്ന് ഒ​ഴി​വ്
അഞ്ചു കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റി​ൽനി​ന്ന് ഒ​ഴി​വ്
Monday, January 11, 2021 12:10 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്


സാ​ധാ​ര​ണ​ഗ​തി​യി​ൽ നി​കു​തി​ദാ​യ​ക​ന്‍റെ വാ​ർ​ഷി​ക വി​റ്റു​വ​ര​വ് ഒ​രു കോ​ടി രൂ​പ​യി​ൽ അ​ധി​ക​മാ​യാ​ൽ പ്ര​സ്തു​ത ക​ണ​ക്കു​ക​ൾ നി​ർ​ബ​ന്ധി​ത​മാ​യും ഓ​ഡി​റ്റ് ചെ​യ്ത് വേ​ണം ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ആ​ദാ​യ​നി​കു​തി നി​യ​മം 44 എ.​ഡി. അ​നു​സ​രി​ച്ച് അ​നു​മാ​ന​നി​കു​തി അ​ട​ച്ച് റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് 2 കോ​ടി രൂ​പ വ​രെ​യാ​ണ് വി​റ്റു​വ​ര​വി​ന്‍റെ പ​രി​ധി. അ​ങ്ങ​നെ​യു​ള്ള കേ​സു​ക​ളി​ൽ ര​ണ്ട് കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വിറ്റുവരവുണ്ടെങ്കിൽ നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മാ​ണ്.

എ​ന്നാ​ൽ സാ​ന്പ​ത്തി​ക​വ​ർ​ഷം 2019-20 മു​ത​ൽ 5 കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള​ള നി​കു​തി​ദാ​യ​ക​ർ അ​വ​രു​ടെ ആ​കെ വി​റ്റു​വ​ര​വി​ന്‍റെ 5% ത്തി​ൽ താ​ഴെ മാ​ത്രം കാ​ഷാ​യി സ്വീ​ക​രി​ക്കു​ക​യും ആ​കെ ചെ​ല​വി​ന്‍റെ 5% ത്തി​ൽ താ​ഴെ മാ​ത്രം കാ​ഷാ​യി ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റി​ൽ നി​ന്നും ഒ​ഴി​വ് ല​ഭി​ക്കു​ന്ന​താ​ണ്.

ടാ​ക്സ് ഓ​ഡി​റ്റും ട്രാ​ൻ​സ്ഫ​ർ പ്രൈ​സ് ഓ​ഡി​റ്റും ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​ർ 2019-20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് 2021 ജ​നു​വ​രി 15 ന് ​മു​ന്പ് ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്. അ​വ​രു​ടെ നി​കു​തി റി​ട്ടേ​ണു​ക​ൾ പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ പ​ങ്കു​കാ​രു​ടേ​തു​ൾ​പ്പെ​ടെ ഫെ​ബ്രു​വ​രി 15 വ​രെ​ ഫയൽ ചെയ്യാം.

ബി​ലേ​റ്റ​ഡ് റി​ട്ടേ​ണു​ക​ൾ എ​ന്നു വ​രെ ഫ​യ​ൽ ചെ​യ്യു​വാ​ൻ സാ​ധി​ക്കും?

താ​മ​സി​ച്ച് ഫ​യ​ൽ ചെ​യ്യ​ു ന്ന റി​ട്ടേ​ണു​ക​ൾ ആ​ണ് ബി​ലേ​റ്റ​ഡ് റി​ട്ടേ​ണു​ക​ൾ. നി​യ​മം അ​നു​സ​രി​ച്ച് 2019-20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ബി​ലേ​റ്റ​ഡ് റി​ട്ടേ​ണു​ക​ൾ 2021 മാ​ർ​ച്ച് 31 വ​രെ​യാ​ണ് ഫ​യ​ൽ ചെ​യ്യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. നി​ല​വി​ലെ കോ​വി​ഡ്സാ​ഹ​ച​ര്യം വെ​ച്ച് ചി​ല​പ്പോ​ൾ സ​മ​യം നീ​ട്ടി​ന​ൽ​കു​വാ​നും സാ​ധ്യ​ത​യു​ണ്ട്. 2021 ജ​നു​വ​രി 10 ക​ഴി​ഞ്ഞ് 2021 മാ​ർ​ച്ച് 31 ന് ​മു​ന്പ് ആ​ണ് ഫ​യ​ൽ ചെ​യ്യു​ന്ന​ത് എ​ങ്കി​ൽ പി​ഴ​ത്തു​ക 10000 രൂ​പ ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ നി​കു​തി​ക്ക് മു​ന്പു​ള്ള വ​രു​മാ​നം 5 ല​ക്ഷം രൂ​പ​യ്ക്കു താ​ഴെ​യാ​ണെ​ങ്കി​ൽ പി​ഴ​ത്തു​ക 1000 രൂ​പ​യി​ൽ ഒ​തു​ങ്ങി നി​ൽ​ക്കും. മാ​ർ​ച്ച് 31 ന് ​ശേ​ഷം 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​വാ​ൻ നി​ല​വി​ലെ നി​യ​മം അ​നു​സ​രി​ച്ച് സാ​ധാ​ര​ണ​ഗ​തി​യി​ൽ സാ​ധി​ക്കു​ക​യി​ല്ല.

ബി​ലേ​റ്റ​ഡ് റി​ട്ടേ​ണു​ക​ൾ റി​വൈ​സ് ചെ​യ്ത് ഫ​യ​ൽ ചെ​യ്യു​വാ​ൻ സാ​ധി​ക്കു​മോ?

2016-17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന് മു​ന്പു​വ​രെ ബി​ലേ​റ്റ​ഡ് റി​ട്ടേ​ണു​ക​ൾ ഒ​രി​ക്ക​ൽ ഫ​യ​ൽ ചെ​യ്തു-​ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് റി​വൈ​സ് ചെ​യ്ത് ഫ​യ​ൽ ചെ​യ്യു​വാ​ൻ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ റി​ട്ടേ​ണു​ക​ൾ തു​ട​ങ്ങി ബി​ലേ​റ്റ​ഡാ​യി ഫ​യ​ൽ ചെ​യ്യു​ന്ന എ​ല്ലാ റി​ട്ടേ​ണു​ക​ളും പു​തു​ക്കി ഫ​യ​ൽ ചെ​യ്യാ​വു​ന്ന​താ​ണ്.

ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ക്യാ​രി​ഫോ​ർ​വേ​ഡ് ചെ​യ്യാ​നാവില്ല

നി​ങ്ങ​ൾ ബി​ലേ​റ്റ​ഡ് റി​ട്ടേ​ണു​ക​ളാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് ക്യാ​രി​ഫോ​ർ​വേ​ഡ് ചെ​യ്യു​വാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ലു​ണ്ടാ​യ ന​ഷ്ടം ക്യാ​രി​ഫോ​ർ​വേ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. ബി​സി​ന​സി​ൽ നി​ന്നും പ്രൊ​ഫ​ഷ​നി​ൽ നി​ന്നു​മു​ള്ള ന​ഷ്ട​ങ്ങ​ൾ, മൂ​ല​ധ​ന​ന​ഷ്ടം, മ​റ്റു വ​രു​മാ​ന​ങ്ങ​ളു​ടെ പേ​രി​ലു​ണ്ടാ​വു​ന്ന ന​ഷ്ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ക്യാ​രി​ഫോ​ർ​വേ​ഡ് ചെ​യ്യു​വാ​ൻ അ​നു​വ​ദി​ക്കി​ല്ലാ​ത്ത​ത്
മ​റ്റ് നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ക​ണ​ക്കു​ബു​ക്കു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന നി​കു​തി​ദാ​യ​ക​ർ ആ​

ദാ​യ​നി​കു​തി നി​യ​മം അ​നു​സ​രി​ച്ച് വീ​ണ്ടും ഓ​ഡി​റ്റ് ചെ​യ്യ​ണ​മോ?

ക​ന്പ​നി​ക​ൾ, കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ മു​ത​ലാ​യ​വ അ​വ​രു​ടെ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ക​ണ​ക്കു​ബു​ക്കു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യേ​ണ്ട​തു​ണ്ട്. അ​ങ്ങ​നെ​യു​ള്ള നി​കു​തി​ദാ​യ​ക​ർ വീ​ണ്ടും ആ​ദാ​യ​നി​കു​തി നി​യ​മം അ​നു​സ​രി​ച്ച് പൂ​ർ​ണമാ​യും ഓ​ഡി​റ്റ് ചെ​യ്യേ​ണ്ട​തി​ല്ല. എ​ന്നാ​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സാ​ന്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളാ​ണ് പ്ര​സ്തു​ത നി​കു​തി​ദാ​യ​ക​ർ അ​നു​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ ബു​ക്കു​ക​ൾ തീ​ർ​ച്ച​യാ​യും ആ​ദാ​യ​നി​കു​തി​നി​യ​മം അ​നു​സ​രി​ച്ചും ഓ​ഡി​റ്റ് ചെ​യ്യേ​ണ്ട​തു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം, ഓ​ഡി​റ്റ​ർ ഫോം ​ന​ന്പ​ർ 3 സിഎയി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യാ​ൽ മ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.