സാന്പത്തിക രംഗത്തിന് ഉ​ത്തേ​ജകമായി വാക്സിൻ
സാന്പത്തിക രംഗത്തിന് ഉ​ത്തേ​ജകമായി വാക്സിൻ
Wednesday, January 6, 2021 1:13 AM IST
മും​​ബൈ: കോ​​വി​​ഡ് വാ​​ക്സി​​ന്‍റെ വ​​ര​​വ് രാ​​ജ്യ​​ത്തെ സാ​​ന്പ​​ത്തി​​ക രം​​ഗ​​ത്തും ആ​​രോ​​ഗ്യ രം​​ഗ​​ത്തും ഉ​​ണ​​ർ​​വ് പ​​ക​​രു​​ന്ന​​താ​​യി കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രാ​​ല​​യം. ലോ​​ക്ക് ഡൗ​​ണ്‍ പി​​ൻ​​വ​​ലി​​ച്ച​​തു​​ മു​​ത​​ൽ രാ​​ജ്യ​​ത്ത് ദൃ​​ശ്യ​​മാ​​യി​​ത്തു​​ട​​ങ്ങ​​യ‘ v’ ആ​​കൃ​​തി​​യി​​ലു​​ള്ള സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യും സാ​​ന്പ​​ത്തി​​ക സൂ​​ച​​ക​​ങ്ങ​​ളി​​ലെ ഉ​​ണ​​ർ​​വും കോ​​വി​​ഡ് ത​​രം​​ഗ​​ത്തി​​നെ​​തി​​രേ​​യു​​ള്ള രാ​​ജ്യ​​ത്തി​​ന്‍റെ മി​​ക​​ച്ച പോ​​രാ​​ട്ട​​ത്തെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്നു​​വെ​​ന്നും ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പ്ര​​തി​​മാ​​സ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

വ്യാ​​വ​​സാ​​യി​​ക ഉ​​ത്പാ​​ദ​​നം, ഇ​​ന്ധ​​ന ഉ​​പ​​യോ​​ഗം, ടോ​​ൾ പി​​രി​​വി​​ലെ വ​​ർ​​ധ​​ന തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം​​ത​​ന്നെ കോ​​വി​​ഡി​​നു മു​​ന്പു​​ള്ള​തി​നേ​ക്കാ​ൾ വ​​ർ​​ധ​​ന കൈ​​വ​​രി​​ച്ചി​​രി​​ക്കു​​ന്നു. ഡി​​സം​​ബ​​റി​​ലെ ജി​​എ​​സ്ടി വ​​രു​​മാ​​നം റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​തും ശ്ര​ദ്ധേ​യ​മാ​ണ്. ബാ​​ങ്കിം​​ഗ് സം​​വി​​ധാ​​ന​​ങ്ങ​​ളിൽ പ​​ണ ല​​ഭ്യ​​ത ഉ​​റ​​പ്പു​​വ​​രു​​ത്താ​​നും ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. എം​​എ​​സ്എം​​ഇ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് 2.05 ല​​ക്ഷം കോ​​ടി​​യു​​ടെ അ​​ടി​​യ​​ന്ത​​ര വാ​​യ്പ ന​​ൽ​​കാ​​നാ​​യി. 80.93 ല​​ക്ഷം പേ​​രാ​​ണ് ഇ​​തി​​ന്‍റെ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ.


കാ​​ർ​​ഷി​​ക രം​​ഗ​​വും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത്. മി​​ക​​ച്ച വി​​ള​​വെ​​ടു​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് ട്രാ​​ക്ട​​ർ വി​​ൽ​​പ​​ന​​യി​​ലും വ​​ർ​​ധ​​ന​​യു​​ണ്ട്. യാ​​ത്രാവാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ൽ​​പ​​ന​​യും കോ​​വി​​ഡി​​നു​​ മു​​ന്പു​​ള്ള സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്ക് എ​​ത്തി​​യ​​താ​​യി ധ​​ന​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.