സ്മാ​ര്‍​ട്ട് കൊ​ച്ചി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും വെ​ബ്പോ​ര്‍​ട്ട​ലും ഇ​ന്നു മു​ത​ല്‍
സ്മാ​ര്‍​ട്ട് കൊ​ച്ചി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും  വെ​ബ്പോ​ര്‍​ട്ട​ലും ഇ​ന്നു മു​ത​ല്‍
Monday, November 30, 2020 11:44 PM IST
കൊ​​​ച്ചി: സ്മാ​​​ര്‍​ട്ട് കൊ​​​ച്ചി എ​​​ന്ന പേ​​​രി​​​ലു​​​ള്ള മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും വെ​​​ബ്പോ​​​ര്‍​ട്ട​​​ലും ഇ​​​ന്നു മു​​​ത​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന സ​​​ജ്ജ​​​മാ​​​വും. ഗൂ​​​ഗി​​​ള്‍ പ്ലേ​ ​​സ്റ്റോ​​​റി​​​ല്‍​നി​​​ന്ന് ആ​​​പ്പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. www.smartkochi.in ആ​​​ണ് വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ വി​​​ലാ​​​സം.

ആ​​​പ് വ​​​ഴി സ​​​മീ​​​പ സ്ഥ​​​ല​​​ങ്ങ​​​ള്‍, അ​​​ക്ഷ​​​യ കേ​​ന്ദ്ര​​ങ്ങ​​ൾ, ബ​​​സ് സ്റ്റോ​​​പ്പു​​​ക​​​ള്‍, പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍, മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ തു​​​ട​​​ങ്ങി എ​​​ല്ലാ പൊ​​​തു സേ​​​വ​​​ന സ്ഥ​​​ല​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​യും. ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍, ബ്ല​​​ഡ് ബാ​​​ങ്കു​​​ക​​​ള്‍, സ്‌​​​കൂ​​​ളു​​​ക​​​ള്‍, തൊ​​​ഴി​​​ല്‍ സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​യ പൊ​​​തു​​സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യും കോ​​​ണ്‍​ടാ​​​ക്ട് ന​​​മ്പ​​​റു​​​ക​​​ളും ആ​​​പ്പി​​​ലു​​​ണ്ട്. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ട്.

പ​​​രാ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ സ്ഥി​​​തി​​​വി​​​വ​​​ര​​​വും എ​​​സ്എം​​​എ​​​സ് വ​​​ഴി പ​​​രാ​​​തി​​​ക്കാ​​​ര​​​നെ അ​​​റി​​​യി​​​ക്കും. പ​​​രാ​​​തി​​​ക​​​ളു​​​ടെ മു​​​ന്‍​കാ​​​ല ച​​​രി​​​ത്ര​​​വും വ​​​കു​​​പ്പു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളും ല​​​ഭ്യ​​​മാ​​​കും.


ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ല്‍ കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍, കേ​​​ര​​​ള വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി, കെ​​​എ​​​സ്ഇ​​​ബി, പി​​​ഡ​​​ബ്ല്യു​​​ഡി റോ​​​ഡു​​​ക​​​ള്‍ എ​​​ന്നി​​​വ ന​​​ല്‍​കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ക. കു​​​ഴി​​​ക​​​ള്‍, മാ​​​ലി​​​ന്യ നി​​​ര്‍​മാ​​​ര്‍​ജ​​​നം, ഡ്രെ​​​യ്നേ​​​ജ് പ്ര​​​ശ്ന​​​ങ്ങ​​​ള്‍, ജ​​​ല​​​വി​​​ത​​​ര​​​ണ​ പൈ​​​പ്പ് ചോ​​​ര്‍​ച്ച, വെ​​​ള്ള​​​ക്കെ​​​ട്ട്/​ സ്തം​​​ഭ​​​നാ​​​വ​​​സ്ഥ, തെ​​​രു​​​വു​​​വി​​​ള​​​ക്കു​​​ക​​​ള്‍, തെ​​​രു​​​വ് നാ​​​യ്ക്ക​​​ളു​​​ടെ ഭീ​​​ഷ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളും അ​​​യ​​​ക്കാം.

ഭാ​​​വി​​​യി​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ഇ​​​ല​​​ക‌്‌ട്രോ​​​ണി​​​ക് സം​​​വി​​​ധാ​​​നം വ​​​ഴി പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്താ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് ആ​​​പ്പി​​ന്‍റെ രൂ​​​പ​​​ക​​​ല്പ​​ന. കേ​​​ന്ദ്ര സ്മാ​​​ര്‍​ട്ട് സി​​​റ്റി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ സി​​​എ​​​സ്എം​​​എ​​​ല്‍, കൊ​​​ച്ചി സ്മാ​​​ര്‍​ട്ട് മി​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ക​​​മാ​​​ന്‍​ഡ് ക​​​ണ്‍​ട്രോ​​​ള്‍ ആ​​​ന്‍​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ വ​​​ഴി​​​യാ​​​ണു ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.