ഐ 20​ക്ക് 20 ദി​വ​സ​ത്തി​നി​ടെ 20,000 ബു​ക്കിം​ഗ്
Friday, November 20, 2020 10:44 PM IST
കൊ​​​ച്ചി: ഹ്യൂ​​​ണ്ടാ​​​യി​​​യു​​​ടെ ഐ 20 ​​​പു​​​തി​​​യ പ​​​തി​​​പ്പി​​​ന് റി​​​ക്കാ​​​ര്‍​ഡ് ബു​​​ക്കിം​​​ഗ്. 20 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ 20,000 ബു​​​ക്കിം​​​ഗു​​​ക​​​ളാ​​​ണ് പു​​​തി​​​യ പ​​​തി​​​പ്പി​​​ന് ല​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​ല്‍ 4,000 എ​​​ണ്ണം ദീ​​​പ​​​വ​​​ലി സീ​​​സ​​​ണി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു ന​​​ല്‍​കി. ബു​​​ക്ക് ചെ​​​യ്ത​​​തി​​​ല്‍ 85 ശ​​​ത​​​മാ​​​ന​​​വും സ്‌​​​പോ​​​ര്‍​ട്‌​​​സ് മു​​​ത​​​ല്‍ മു​​​ക​​​ളി​​​ലേക്കുള്ള ഉ​​​യ​​​ര്‍​ന്ന വ​​​ക​​ഭേദങ്ങ​​​ളാ​​​ണെ​​​ന്നു ഹ്യൂ​​​ണ്ടാ​​​യ്‌ അ​​​റി​​​യി​​​ച്ചു. പ്രീ​​​മി​​​യം ഹാ​​​ച്ച്ബാ​​​ക്ക് സെ​​​ഗ്മെ​​​ന്‍റി​​​ല്‍ ആ​​​ദ്യ​​​മാ​​​യി ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് മാ​​​നു​​​വ​​​ല്‍ ട്രാ​​​ന്‍​സ്മി​​​ഷ​​​ന്‍ (​ഐ​​​എം​​​ടി) ന​​​ല്‍​കി​​​യാ​​​ണ് ഈ ​​​വാ​​​ഹ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


1.0 ലി​​​റ്റ​​​ര്‍ ട​​​ര്‍​ബോ എ​​​ന്‍​ജി​​​ൻ മോ​​​ഡ​​​ലി​​​ന് 20.25 കി​​​ലോ​​​മീ​​​റ്റ​​​റും 1.2 ലി​​​റ്റ​​​ര്‍ പെ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​ന് 20.35 കി​​​ലോ​​​മീ​​​റ്റ​​​റും ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് മോ​​​ഡ​​​ലി​​​ന് 19.65 കി​​​ലോ​​​മീ​​​റ്റ​​​റും 1.5 ലി​​​റ്റ​​​ര്‍ ഡീ​​​സ​​​ല്‍ എ​​​ന്‍​ജി​​​ന് 25.2 കി​​​ലോ​​​മീ​​​റ്റ​​​റു​​​മാ​​​ണ് ഹ്യു​​​ണ്ടാ​​​യി ഉ​​​റ​​​പ്പു​​​ന​​​ല്‍​കു​​​ന്ന മൈ​​​ലേ​​​ജ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.