താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​മു​ള്ള ക​ണ്ടെ​യ്‌​ന​റി​ൽ ചെ​മ്മീ​ൻ ക​യ​റ്റു​മ​തി
താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​മു​ള്ള  ക​ണ്ടെ​യ്‌​ന​റി​ൽ ചെ​മ്മീ​ൻ ക​യ​റ്റു​മ​തി
Monday, November 16, 2020 12:13 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: അ​​​ത്യാ​​​ധു​​​നി​​​ക താ​​​പ​​​നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​മു​​​ള്ള ക​​​ണ്ടെ​​​യ്‌​​​ന​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​താ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് ചെ​​​മ്മീ​​​ൻ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു. ചോ​​​യ്‌​​​സ് ഗ്രൂ​​​പ്പി​​​നു​​​വേ​​​ണ്ടി സി​​​യാ​​​ൽ കാ​​​ർ​​​ഗോ വി​​​ഭാ​​​ഗ​​​മാ​​​ണ് യാ​​​ത്ര​​​യി​​​ലു​​​ട​​​നീ​​​ളം മൈ​​​ന​​​സ് 20 ഡി​​​ഗ്രി​​​യി​​​ൽ ഊ​​​ഷ്മാ​​​വ് നി​​​യ​​​ന്ത്രി​​​ച്ചു​​​നി​​​ർ​​​ത്താ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ള്ള ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ളി​​​ൽ ക​​​യ​​​റ്റു​​​മ​​​തി കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത്.

കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്കി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു ക​​​യ​​​റ്റു​​​മ​​​തി. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ള്ള​​​തി​​​നാ​​​ൽ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന സ​​​മ​​​യ​​​ന​​​ഷ്ടം പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ചോ​​​യ്‌​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ ചോ​​​യ്‌​​​സ് കാ​​​നിം​​​ഗ് ക​​​മ്പ​​​നി ഈ ​​​മാ​​​ർ​​​ഗം അ​​​വ​​​ലം​​​ബി​​​ച്ച​​​ത്. സാ​​​ധാ​​​ര​​​ണ​​​യാ​​​യി മ​​​രു​​​ന്നു​​​ക​​​ളും മ​​​റ്റു​​​മാ​​​ണ് ഇ​​​ത്ത​​​രം ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ളി​​​ൽ ക​​​യ​​​റ്റി അ​​​യ​​​ക്കു​​​ന്ന​​​ത്. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്ന് ഭ​​​ക്ഷ്യ​​​വ​​​സ്തു ഇ​​​ത്ത​​​രം ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ളി​​​ൽ ക​​​യ​​​റ്റി അ​​​യ​​​ക്കു​​​ന്ന​​​ത്.

കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ജെ​​​എ​​​ഫ്കെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക് ഒ​​​രു​​​ദി​​​വ​​​സ​​​ത്തോ​​​ളം നീ​​​ളു​​​ന്ന യാ​​​ത്രാ​​​സ​​​മ​​​യം മു​​​ഴു​​​വ​​​നും ക​​​ണ്ടെ​​​യ്‌​​​ന​​​റി​​​നു​​​ള്ളി​​​ലെ ത​​​ണു​​​പ്പ് മൈ​​​ന​​​സ് 20 ഡി​​​ഗ്രി​​​യി​​​ൽ നി​​​ല​​​നി​​​ർ​​​ത്ത​​​ണം. 900 കി​​​ലോ ഗ്രാം ​​​ഡ്രൈ ഐ​​​സ് ആ​​​ണ് കൂ​​​ളിം​​​ഗ് ഏ​​​ജ​​​ന്‍റാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. താ​​​പ​​​നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​മു​​​ള്ള ക​​​ണ്ടെ​​​യ്‌​​​ന​​​ർ ഡ്രൈ ​​​ഐ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് നി​​​ശ്ചി​​​ത ഊ​​​ഷ്മാ​​​വ് ദീ​​​ർ​​​ഘ​​​നേ​​​രം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി ഒ​​​രു ട​​​ൺ പാ​​​ച​​​കം ചെ​​​യ്ത ചെ​​​മ്മീ​​​നാ​​​ണ് ഇ​​​പ്ര​​​കാ​​​രം ക​​​യ​​​റ്റി അ​​​യ​​​ച്ച​​​ത്. ഇ​​​തി​​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​മു​​​ള്ള കോ​​​ൺ​​​കോ​​​ർ​​​ഡ് ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ എ​​​മി​​​റേ​​​റ്റ​​​സ് സ്‌​​​കൈ കാ​​​ർ​​​ഗോ​​​യാ​​​ണ് തു​​​ട​​​ർ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത്.


750 പെ​​​ട്ടി​​​ക​​​ളി​​​ല​​​ട​​​ച്ച ചെ​​​മ്മീ​​​നു​​​ള്ള ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​മാ​​​യി എ​​​മി​​​റേ​​​റ്റ​​​സ് വി​​​മാ​​​നം ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ടു. ഇ​​​നി​​​യും ഇ​​​ത്ത​​​രം മൂ​​​ന്നു ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ൾ കൂ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ചോ​​​യ്‌​​​സ് ഗ്രൂ​​​പ്പ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.