മ​ല​ബാ​ര്‍ ഗോ​ള്‍​ഡി​ന് മൂ​ന്നു ഷോ​റൂ​മു​ക​ള്‍കൂ​ടി
മ​ല​ബാ​ര്‍ ഗോ​ള്‍​ഡി​ന് മൂ​ന്നു ഷോ​റൂ​മു​ക​ള്‍കൂ​ടി
Friday, November 13, 2020 11:18 PM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സ് വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മൂ​​​ന്ന് പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ള്‍ ഒ​​​രേ സ​​​മ​​​യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മ​​​ഹാ​​​രാ​​​ഷ​​​ട്ര​​​യി​​​ലെ താ​​​നെ, ഉ​​​ത്ത​​​ര്‍ പ്ര​​​ദേ​​​ശി​​​ലെ ഗാ​​​സി​​​യാ​​​ബാ​​​ദ്, ഡ​​​ല്‍​ഹി​​​യി​​​ലെ ദ്വാ​​​ര​​​ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​രേ ദി​​​വ​​​സം പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​ത്.

മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി.​​​അ​​​ഹ​​​മ്മ​​​ദ് വെ​​​ര്‍​ച്വ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോം വ​​​ഴി പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വി​​​റ്റു​​​വ​​​ര​​​വി​​​ലും ലോ​​​ക​​​ത്തി​​​ലെ ഒ​​​ന്നാ​​​മ​​​ത്തെ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യി മാ​​​റു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.