നോ​ട്ടി​ഫി​ക്കേ​ഷ​ൻ മ്യൂട്ട് ചെയ്യാം, സ്ഥിരമായി
നോ​ട്ടി​ഫി​ക്കേ​ഷ​ൻ മ്യൂട്ട് ചെയ്യാം, സ്ഥിരമായി
Monday, October 26, 2020 12:31 AM IST
മും​​​​ബൈ: ശ​​​​ല്യ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ചാ​​​​റ്റ് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ സ്ഥി​​​​ര​​​​മാ​​​​യി നി​​​​ശ​​​ബ്ദ​​​ക്കാ​​​​ൻ (മ്യൂ​​​​ട്ട്)​​​​സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കി ഇ​​​​ൻ​​​​സ്റ്റ​​​​ന്‍റ് മെ​​​​സേ​​​​ജിം​​​​ഗ് പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ വാ​​​​ട്സ്ആ​​​​പ്പ്.​ മ്യൂ​​​​ട്ട് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ഫീ​​​​ച്ച​​​​റി​​​​ൽ ‘ഓ​​​​ൾ​​​​വെ​​​യ്​​​​സ് ’ എ​​​​ന്ന പു​​​​തി​​​​യ ഓ​​​​പ്ഷ​​​​നാ​​​​ണ് അ​​​​പ്ഡേ​​​​ഷ​​​​നി​​​​ലൂ​​​​ടെ ക​​​​ന്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പു​​​​തി​​​​യ ഫീ​​​​ച്ച​​​​റി​​​​ലൂ​​​​ടെ ഗ്രൂ​​​​പ്പുക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​തും വ്യ​​​​ക്തി​​​​ഗ​​​​ത അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​തു​​​​മാ​​​​യ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ സ്ഥി​​​​ര​​​​മാ​​​​യി മ്യൂ​​​​ട്ട് ചെ​​​​യ്യാ​​​​നാ​​​​വും.

ഇ​​​​തി​​​​നു പു​​​​റ​​​​മേ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ എ​​​​ട്ട് മ​​​​ണി​​​​ക്കൂ​​​​ർ, ഒ​​​​രാ​​​​ഴ്ച എ​​​​ന്നീ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക​​​​ളി​​​​ൽ മ്യൂ​​​​ട്ട് ചെ​​​​യ്യാ​​​​നും സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. നേ​​​​ര​​​​ത്തെ പ​​​​ര​​​​മാ​​​​വ​​​​ധി ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​മാ​​​​ത്ര​​​​മേ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ നി​​​​ശ​​​​ബ്ദ​​​​മാ​​​​ക്കാ​​​​നാ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ ല​​​​ഭ്യ​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​ള്ള അ​​​​പ്ഡേ​​​​ഷ​​​​ൻ പ്ലേ​​​​സ്റ്റോ​​​​റി​​​​ലും ആ​​​​പ്പ് സ്റ്റോ​​​​റി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണ്. മ്യൂട്ട് ചെ​​​​യ്യേ​​​​ണ്ട ചാ​​​​റ്റ് വി​​​​ൻ​​​​ഡോ തു​​​​റ​​​​ന്ന​​​​ശേ​​​​ഷം ഓ​​​​പ്ഷ​​​​ൻ​​​​മെ​​​​നു​​​​വി​​​​ൽ​​​​നി​​​​ന്നാ​​​​ണ് മ്യൂ​​​​ട്ട് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ന്ന ഫീ​​​​ച്ച​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത്. തു​​​ട​​​ർ​​​ന്ന് ‘ഓ​​​​ൾ​​​​വെ​​​യ്സ് ’ എ​​​​ന്ന ഓ​​​​പ്ഷ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്താ​​​​ൽ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ സ്ഥി​​​ര​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കാം. ഒ​​​​രാ​​​​ഴ്ച​​​​ത്തേ​​​​ക്കാ​​ണു മ്യൂട്ട് ചെ​​​​യ്യേ​​​​ണ്ട​​​​തെ​​​​ങ്കി​​​​ൽ ‘1 വീ​​​​ക്ക്’ എ​​​​ന്ന ഓ​​​​പ്ഷ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്താ​​​​ൽ മ​​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.