വി​പ്രോ​യ്ക്ക് 2465.70 കോ​ടി രൂ​പ അ​റ്റാ​ദാ​യം
Tuesday, October 13, 2020 11:55 PM IST
മും​​​​ബൈ: ജൂ​​​​ലൈ -സെ​​​​പ്റ്റം​​​​ബ​​​​ർ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ വി​​​​പ്രോ​​​​യ്ക്ക് 2465.70 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് 3.40 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വാ​​​​ണ് അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ലു​​​​ള്ള​​​​ത്. 2552.70 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ജൂ​​​​ലൈ -സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ത്രൈ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് വി​പ്രോ​യ്ക്ക് 3.17 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് അ​റ്റാ​ദാ​യ​ത്തി​ലു​ള്ള​ത്. 2390 കോ​ടി രൂ​പ​യാ​യി​രു​ന്നു ഏ​പ്രി​ൽ-​ജൂ​ണ്‍ പാ​ദ​ത്തി​ൽ വി​പ്രോ​യു​ടെ അ​റ്റാ​ദാ​യം.

മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​നം ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് ജൂ​​​​ലൈ -സെ​​​​പ്റ്റം​​​​ബ​​​​ർ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 0.07 ശ​​​​ത​​​​മാ​​​​നം താ​​​​ണു 15,114.50 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യാ​​​​ള​​​​വി​​​​ൽ 15,125.60 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​നം. അ​​​​തേ​​​​സ​​​​മ​​​​യം, ഓ​​​​ഹ​​​​രി​​​​ക​​​​ൾ തി​​​​രി​​​​കെ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​ന് ബോ​​​​ർ​​​​ഡി​​​​ന്‍റെ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​താ​​​​യി വി​​​​പ്രോ അ​​​​റി​​​​യി​​​​ച്ചു. ഒ​​​​രു ഓ​​​ഹ​​​രി​​​ക്ക് 400 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ 9500 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​ക​​​​ളാ​​​​ണ് ക​​​​ന്പ​​​​നി നി​​​​ക്ഷേ​​​​പ​​​​ക​​​​രി​​​​ൽ​​​​നി​​​​ന്ന് വാ​​​​ങ്ങു​​​​ക.

ഓ​ഹ​രി​യുട​മ​ക​ൾ​ക്ക് പ്ര​തി​ഫ​ലം ന​ൽ​ക​ണ​മെ​ന്നു​ള്ള ക​ന്പ​നി​യു​ടെ സ്ഥി​ര ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ഹ​രി​തി​രി​കെ വാ​ങ്ങ​ൽ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് വി​പ്രോ സി​എ​ഫ്ഒ ​ജ​തി​ൻ ദ​ലാ​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.