40,000 ക​ട​ന്ന് സെ​ൻ​സെ​ക്സ്
40,000 ക​ട​ന്ന് സെ​ൻ​സെ​ക്സ്
Friday, October 9, 2020 12:30 AM IST
മും​​​​ബൈ: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ആ​​​​റാം ദി​​​​വ​​​​സ​​​​ത്തി​​​​ലും ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ മു​​​​ന്നേ​​​​റ്റം. സെ​​​​ൻ​​​​സെ​​​​ക്സ് 303.72 പോ​​​​യി​​​​ന്‍റ് നേ​​​​ട്ട​​​​ത്തോ​​​​ടെ 40,182.67 ലാ​​​​ണ് ക്ലോ​​​​സ് ചെ​​​​യ്ത​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റി​​​​ലും സെ​​​​ൻ​​​​സെ​​​​ക്സ് 40,000 പി​​​​ന്നി​​​​ട്ടി​​​​രു​​​​ന്നു. 95.75 പോ​​​​യി​​ന്‍റ് മു​​​​ന്നേ​​​​റി 11,834.60 ലാ​​​​ണ് നി​​​​ഫ്റ്റി ക്ലോ​​​​സ് ചെ​​​​യ്ത​​​​ത്. ടി​​​​സി​​​​എ​​​​സ്, എ​​​​ച്ച്സി​​​​എ​​​​ൽ ടെ​​​​ക്, ഇ​​​​ൻ​​​​ഫോ​​​​സി​​​​സ്, എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക്, സ​​​​ണ്‍ ഫാ​​​​ർ​​​​മ എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​ണ് സെ​​​​ൻ​​​​സെ​​​​ക്സ് നി​​​​ര​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​വ​​​​ർ. 16000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഓ​​​​ഹ​​​​രി തി​​​​രി​​​​കെ വാ​​​​ങ്ങ​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ടി​​​​സി​​​​എ​​​​സി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​വി​​​​ല റി​​​​ക്കാ​​​​ർ​​​​ഡ് ത​​​​ല​​​​മാ​​​​യ 2885 രൂ​​​​പ​​​​യി​​​​ലെ​​​​ത്തി​​​​യ ശേ​​​​ഷം ക്ലോ​​​​സിം​​​​ഗി​​​​ൽ 2824.80 രൂ​​​​പ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം 73.24 നി​​​​ല​​​​യി​​​​ലേ​​​​ക്ക് മെ​​​​ച്ച​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.