5ജി ​പ​രീ​ക്ഷ​ണം: ചൈ​നീ​സ് ക​ന്പ​നി​ക​ളെ ഒ​ഴി​വാ​ക്കി ടെ​ലി​കോം ക​ന്പ​നി​ക​ൾ
Sunday, September 27, 2020 12:16 AM IST
മും​ബൈ: രാ​ജ്യ​ത്തെ 5ജി ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ക​ന്പ​നി​കളി ൽനിന്നും ചൈ​നീ​സ് ക​ന്പ​നി​ക​ളെ ഒ​ഴി​വാ​ക്കിയുള്ള പട്ടിക യുമായി ടെ​ലി​കോം ക​ന്പ​നി​ക​ൾ.

അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ചൈ​നീ​സ് ക​ന്പ​നി​ക​ളെ 5ജി ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​പ്ര​ഖ്യാ​പി​ത ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​വെ, സ​ഡ്ടി​ഇ എ​ന്നീ ചൈ​നീ​സ് ക​ന്പ​നി​ക​ളെ ഒ​ഴി​വാ​ക്കി​യു​ള്ള പ​ട്ടി​ക​യാ​ണ് ടെ​ലി​കോം ക​ന്പ​നി​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സാം​സം​ഗ്, നോ​ക്കി​യ, എ​റി​ക്സ​ണ്‍ എ​ന്നീ ക​ന്പ​നി​ക​ളെ​യാ​ണ് റി​ല​യ​ൻ​സ് ജി​യോ ത​ങ്ങ​ളു​ടെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ ന​വി മും​ബൈ​യി​ലും ദ​ക്ഷി​ണമും​ബൈ​യി​ലും ത​ങ്ങ​ളു​ടെ ത​ന്നെ 5ജി ​വി​ദ്യ പ​രീ​ക്ഷി​ക്കാ​നും ജി​യോ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്.


ബി​എ​സ്എ​ൻ​എ​ൽ, കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സെ​ന്‍റ​ർ​ഫോ​ർ ഡെവ​ലപ്മെ​ന്‍റ് ഓ​ഫ് ടെ​ലി​മാ​റ്റി​ക്സി​നെ​യാ​ണ് (സി​ഡി​ഒ​ടി) നിർദേശി​ച്ചി​രി​ക്കു​ന്ന​ത്. നോ​കിയ, എ​റി​ക്സ​ണ്‍ എ​ന്നീ ക​ന്പ​നി​ക​ളു​മാ​യി 5ജി ​ട്ര​യ​ൽ ന​ട​ത്താ​നാ​ണ് വൊ​ഡാ​ഫോ​ണ്‍​ ഐഡി​യ​യും എ​യ​ർ​ടെ​ലും ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മാ​വെ​നി​ർ എ​ന്ന അ​മേ​രി​ക്ക​ൻ ക​ന്പ​നി​യു​ടെ പേ​രും വൊഡാ​ഫോ​ണ്‍ ഐഡിയ ത​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.